തൊഴിൽരഹിതർക്ക് 4000 രൂപ, ഡിപ്ലോമധാരികൾക്ക് 2000; യുവാക്കളെ ലക്ഷ്യംവെച്ച് ടി.വി.കെ.

തൊഴിൽരഹിതർക്ക് 4000 രൂപ, ഡിപ്ലോമധാരികൾക്ക് 2000; യുവാക്കളെ ലക്ഷ്യംവെച്ച് ടി.വി.കെ.

M
MathrubhumiSource Link
ചെന്നൈ: സൂപ്പർതാരം വിജയ്യുടെ ആരാധകരായ യുവാക്കളെ ലക്ഷ്യംവെച്ച് തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ.) തിരഞ്ഞെടുപ്പ് പ്രകടനപത്രിക. 29 വയസ്സുകഴിഞ്ഞ തൊഴിൽരഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 4000 രൂപ നൽകുമെന്നതാണ് പ്രധാന വാഗ്ദാനം. ഡിപ്ലോമധാരികൾക്ക് 2000 രൂപ നൽകും. To advertise here, തങ്ങൾക്ക് അധികാരം ലഭിച്ചാൽ, പന്ത്രണ്ടാം ക്ലാസ് മുതൽ പിഎച്ച്.ഡി. തലം വരെയുള്ള പഠനത്തിന് 20 ലക്ഷം രൂപവരെ ഈടില്ലാത്ത പലിശരഹിതവായ്പ ലഭ്യമാക്കുമെന്ന് ടി.വി.കെ. പ്രകടന പത്രികയിൽ പറയുന്നു. സ്വകാര്യ, പൊതുമേഖലകളിലായി വർഷം അഞ്ചുലക്ഷം ഇന്റേൺഷിപ്പ് അവസരങ്ങൾ സൃഷ്ടിക്കും. അതിൽ ബിരുദധാരികൾക്ക് പ്രതിമാസം 10,000 രൂപ സ്‌റ്റൈപ്പെൻഡ് നൽകും. സ്വയം തൊഴിൽ കണ്ടെത്തുന്നതിന് ഈടൊന്നുമില്ലാതെ 25 ലക്ഷം രൂപ വരെ പലിശരഹിതവായ്പ ലഭ്യമാക്കും. തൊഴിലവസരങ്ങളുടെ 75 ശതമാനം തമിഴ്നാട്ടുകാർക്ക് മാറ്റിവെക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് നികുതിയിലും വൈദ്യുതിനിരക്കിലും ഇളവുനൽകും. ആദ്യമായി വോട്ടുചെയ്യാൻ പോകുന്നവരിലും 20-40 പ്രായപരിധിയിലുള്ളവരിലുമാണ് ടി.വി.കെ.യുടെ പ്രതീക്ഷ. അവരെ ലക്ഷ്യംവെച്ചുള്ള പ്രഖ്യാപനങ്ങളാണ് പ്രകടനപത്രികയിൽ പ്രധാനമായുമുള്ളത്. മയക്കുമരുന്നില്ലാത്ത തമിഴ്നാട് സൃഷ്ടിക്കുമെന്ന് പ്രകടനപത്രിക അവതരിപ്പിച്ചുകൊണ്ട് വിജയ് പറഞ്ഞു. Content Highlights: Monthly allowance of 4000 INR for unemployed graduates., Interest-free loans up to 20 lakhs for higher education., 5 lakh internship opportunities with 10,000 INR stipend., Interest-free self-employment loans up to 25 lakhs., Tax and electricity incentives for companies prioritizing local hiring. Published: 30 Mar 2026, 02:40 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തൊഴിൽരഹിതർക്ക് 4000 രൂപ, ഡിപ്ലോമധാരികൾക്ക് 2000; യുവാക്കളെ… | Boolokam