തൊഴിലാളികളെ സർക്കാർ വഞ്ചിച്ചെന്ന് ആരോപണം To advertise here, അണക്കര : കേരളത്തിലെ തോട്ടം തൊഴിലാളികളെ വഞ്ചിച്ചുകൊണ്ട് തൊഴിലാളിഹിതത്തിനെതിരായി പി.എൽ.സിയിൽ ഉണ്ടാക്കിയ തൊഴിലാളിവിരുദ്ധ കരാർ റദ്ദാക്കണമെന്ന് ബി.എം.എസ്. സംസ്ഥാന സെക്രട്ടറി സിബി വർഗീസ്. എസ്റ്റേറ്റ് മസ്ദൂർ സംഘം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ വേതനം വാങ്ങുന്ന തോട്ടം തൊഴിലാളികളുടെ ശമ്പളം വർധിപ്പിച്ചുകൊണ്ടുള്ള തീരുമാനത്തിലൂടെ ഇടത് വലത് യൂണിയനുകൾ തൊഴിലാളികളെ വഞ്ചിക്കുകയാണുചെയ്തത്. കഴിഞ്ഞ 12 വർഷക്കാലം നാമമാത്രമായ വർധന മാത്രമാണ് തൊഴിലാളികൾക്ക് ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ പ്രതിഷേധിച്ച് മാർച്ച് 26-ന് കേരളത്തിൽ തോട്ടം തൊഴിലാളികൾ പണിമുടക്ക് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂണിയൻ പ്രസിഡന്റ് എൻ.ബി.ശശിധരൻ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ബി.വിജയൻ, ബി.എം.എസ്. ജില്ലാ സെക്രട്ടറി കെ.സി.സിനീഷ് കുമാർ, ജില്ലാ പ്രസിഡൻറ് എം.പി. റെജികുമാർ, കെ.കെ. സനു, പി. ഭുവനേന്ദ്രൻ, എസ്.കെ. കറുപ്പുസ്വാമി, പി.ടി. ബാബു എന്നിവർ സംസാരിച്ചു. സമ്മേളനത്തോട് അനുബന്ധിച്ച് അണക്കര ടൗണിൽ നിരവവധി പ്രവർത്തകർ അണിനിരന്ന പ്രകടനവും നടന്നു. പുതിയ ഭാരവാഹികൾ: എൻ.ബി. ശശിധരൻ (പ്രസിഡന്റ്), കെ.സി.സിനീഷ് കുമാർ (ജനറൽ സെക്രട്ടറി), കെ.കെ.സാനു (ട്രഷറർ), അജിത ഷൈൻ (ജോ.സെക്രട്ടറി), പി. ഭുവനേന്ദ്രൻ, കെ.പി.പാൽരാജ്, എസ്.കെ.കറുപ്പുസാമി, ഷിജി ഓമനക്കുട്ടൻ, പി.ടി. ബാബു, എം.ആർ.ഷാനൻ (ജില്ലാ കമ്മിറ്റി അംഗങ്ങൾ).

തോട്ടം തൊഴിലാളികൾ 26-ന് പണിമുടക്കുമെന്ന് ബി.എം.എസ്.
M
MathrubhumiSource Link
about 2 months ago