BoolokamBoolokam
തോട്ടകത്തെ വിതരണക്കുഴൽ പുനഃസ്ഥാപിച്ചിട്ടും ജലവിതരണമില്ല

തോട്ടകത്തെ വിതരണക്കുഴൽ പുനഃസ്ഥാപിച്ചിട്ടും ജലവിതരണമില്ല

M
MathrubhumiSource Link
പുത്തൂർ : കുളക്കട-താഴത്തുകുളക്കട റോഡിൽ തോട്ടകത്ത് ഏലാ കലുങ്കിന്റെ നിർമാണം പൂർത്തിയായിട്ടും ജലവിതരണം പുനരാരംഭിക്കുന്നില്ലെന്ന് പരാതി. കലുങ്ക് നിർമാണത്തിന്റെ ഭാഗമായി ഈ ഭാഗത്തെ വിതരണക്കുഴൽ മാറ്റിയിരുന്നു. നിർമാണം പൂർത്തിയായി വിതരണക്കുഴൽ വീണ്ടും സ്ഥാപിച്ചിട്ട് ആഴ്ചകൾ കഴിഞ്ഞെങ്കിലും പൂർണമായും ജലവിതരണം തുടങ്ങാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് പരാതി. To advertise here, മൂന്നുമാസത്തോളമായി ജലവിതരണം മുടങ്ങിയിട്ട്. തന്മൂലം കുളക്കട വാർഡിൽ തിയേറ്റർ റോഡ് ഭാഗത്തും പുളിമുക്ക് ഭാഗത്തുമൊന്നും വെള്ളം ലഭിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഒരു ഭാഗത്തെ പൈപ്പിലൂടെ ജലവിതരണം ആരംഭിച്ചെങ്കിലും നാമമാത്രമാണെന്നും പരാതിയുണ്ട്. ജല അതോറിറ്റി അധികൃതരെ വിളിച്ചാൽ പലപ്പോഴും ഫോണെടുക്കാറില്ല. അഥവാ എടുത്താൽ ഇന്ന് ജലവിതരണം തുടങ്ങുമെന്നും വൈകീട്ടോടെ എല്ലാ വീട്ടിലും എത്തുമെന്നുമാണ് മറുപടി. രണ്ടുദിവസം കാത്തിരുന്നിട്ടും ജലം ലഭിക്കാതെ വരുമ്പോൾ വീണ്ടും വിളിക്കും. അപ്പോഴും സമാനമായ മറുപടിയാണ് ലഭിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. Published: 04 May 2026, 02:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തോട്ടകത്തെ വിതരണക്കുഴൽ പുനഃസ്ഥാപിച്ചിട്ടും ജലവിതരണമില്ല — M… | Boolokam