നവീകരണപ്രവൃത്തി ഉദ്ഘാടനം 17-ന് To advertise here, പരിഹാരമാകുക ഒട്ടേറെ കുടുംബങ്ങളുടെ ജലക്ഷാമം കാരശ്ശേരി : കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ കാരമൂലയിൽ ചെറുപുഴയിൽ നിർമിച്ച തോട്ടക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന് ഷട്ടർ നിർമിക്കാൻ നടപടിയായി. പ്രവൃത്തി ഉദ്ഘാടനം ചൊവ്വാഴ്ച ലിന്റോ ജോസഫ് എം.എൽ.എ. നിർവഹിക്കും. ഇതോടെ ശാപമോക്ഷമാകുന്നത് 30 വർഷം മുൻപ് ആരംഭിച്ച പദ്ധതിക്കാണ്. കാരശ്ശേരി പഞ്ചായത്തിലെയും കൂടരഞ്ഞി പഞ്ചായത്തിലെയും വിശാലമായ പ്രദേശങ്ങളുടെ അതിരൂക്ഷമായ ജലക്ഷാമം പരിഹരിക്കാനാണ് തോട്ടക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിച്ചത്. എന്നാൽ വെള്ളം തടഞ്ഞുനിർത്തി സംഭരിക്കാൻ അനിവാര്യമായ ഷട്ടർ നിർമിക്കാതിരുന്നതിനാൽ ജലസംഭരണം നടന്നിരുന്നില്ല. നാട്ടുകാരുടെ ആവശ്യം പരിഗണിച്ച ലിന്റോ ജോസഫ് എം.എൽ.എ.യുടെ ശ്രമഫലമായാണ് ഇപ്പോൾ ഷട്ടർ നിർമാണത്തിന് അവസരമായത്. റെഗുലേറ്റർ കം ബ്രിഡ്ജ് പുനരുദ്ധരിക്കുന്നതിന് 74 ലക്ഷം രൂപ അനുവദിക്കുകയും നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി പ്രവൃത്തി തുടങ്ങാനുമായി. പുഴയുടെ തീരങ്ങളുടെ സംരക്ഷണവും ഗുണനിലവാരമുള്ള ഫൈബർ റീ ഇൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക് (എഫ്.ആർ.പി.) ഷട്ടറുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയുമാണ് നിർവഹിക്കുന്നത്. നേരത്തേ മുഖ്യമന്ത്രിയുടെ നവകേരളസദസ്സിൽ വന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ 50 ലക്ഷം രൂപ അനുവദി ച്ചിരുന്നെങ്കിലും പ്രവൃത്തികളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഒഴിവാകുകയാണുണ്ടായത്. ഇതേത്തുടർന്ന് എം.എൽ.എ. ചെറുകിട ജലസേചനവകുപ്പിനെ സമീപിച്ചാണ് ഇപ്പോൾ തുക ലഭ്യമാക്കിയതും നടപടികൾ പൂർത്തിയാക്കി പ്രവൃത്തിയിലേക്ക് കടക്കുന്നതും. വേനലിൽ മാത്രമല്ല മഴക്കാലത്തും പ്രദേശത്ത് അനുഭവപ്പെ ടുന്ന രൂക്ഷമായ ജലക്ഷാമം പരിഹരിക്കാനാണ് ചെറുകിട ജലസേചനവകുപ്പ് റെഗുലേറ്റർ കം ബ്രിഡ്ജ് നിർമിച്ചത്. കൂടരഞ്ഞി പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽപ്പെട്ട കൽപ്പൂര്, കൊട്ടാരപ്പറ്റ, പട്ടോത്ത്, കോവിലകത്തുംകടവ്, കാരശ്ശേരി പഞ്ചായത്തിലെ മൂന്നാംവാർഡിൽപെട്ട കാരമൂല, തോട്ടക്കടവ്, കൽപ്പൂര്, ആറാം ബ്ലോക്ക്, മാങ്കുന്ന് മുതലായ ഭാഗങ്ങളിൽ താമസിക്കുന്ന ഭൂരിഭാഗംജനങ്ങളുടെയും വെള്ളത്തിനുള്ള സ്രോതസ്സാണ് ചെറുപുഴ. മഴ അവസാനിക്കുന്നതോടെ അതിവേഗം വറ്റിപ്പോകുന്നതാണ് ചെറുപുഴ. ഇത് വലിയ ജലക്ഷാമത്തിന് കാരണമാണ്. മാത്രമല്ല മഴക്കാലത്തും വെള്ളം ലഭിക്കാത്ത പ്രദേശങ്ങളും ഏറെയുണ്ട്. അതിനാൽ മഴക്കാലത്തും കുടിവെള്ളവിതരണത്തെമാത്രം ആശ്രയിക്കുന്നസ്ഥലങ്ങളാണ് ആറാം ബ്ലോക്ക്, താളിപ്പറമ്പ്, മാങ്കുന്ന് തുടങ്ങിയിടങ്ങൾ. ഓരോ വേനലിലും മണൽച്ചാക്ക് കൊണ്ടുണ്ടാക്കുന്ന താത്‌കാലിക തടയണയിലും മറ്റുമാണ് കുറെ യൊക്കെ വെള്ളംസംരക്ഷിക്കുന്നത്. ബ്രിഡ്ജിന് ഷട്ടറിട്ട് വെള്ളം പുഴയിൽ സംഭരിച്ചുനിർത്തിയാൽ കുടിവെള്ളപദ്ധതികളുടെ കിണറുകൾ വറ്റാതെ നിലനിർത്താം. പുഴയിൽ വെള്ളം തങ്ങിനിൽക്കുമെന്നതിനാൽ പുഴയോര ഗ്രാമങ്ങളിലെ കിണറുകളിലും കുളങ്ങളിലും ഒക്കെ ജലലഭ്യത വർധിപ്പിക്കുകയുംചെയ്യും. കാർഷികമേഖലയ്ക്കും ഇത് വളരെ ഗുണംചെയ്യും. കവണക്കല്ല് റെഗുലേറ്റർ കം ബ്രിഡ്ജ് നിർമിച്ചശേഷം വേനലിലും ഇരുകരമുട്ടി വെള്ളംനിറഞ്ഞു കിടക്കുന്ന ഇരുവഞ്ഞിപ്പുഴ ഇതിന് നേർ അനുഭവമാണ്. കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും തോട്ടക്കടവിൽ റെഗുലേറ്റർ കം ബ്രിഡ്ജ് നവീകരിച്ച് ഷട്ടറും സ്ഥാപിക്കുന്നതോടെ കാരമൂല, കൽപ്പൂര് പ്രദേശങ്ങളിലെ ഒട്ടേറെ കുടുംബങ്ങൾ അനുഭവിച്ചുവരുന്ന ജലക്ഷാമത്തിനാണ് പരിഹാരമാവുന്നത്. എം. ദിവ്യ വൈസ് പ്രസിഡൻറ്, കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത്

തോട്ടക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന് ശാപമോക്ഷം
M
MathrubhumiSource Link
about 2 months ago