തോട്ടഭാഗം അങ്കണവാടി കെ.എസ്.ഇ.ബി.ഗോഡൗണോ ?

തോട്ടഭാഗം അങ്കണവാടി കെ.എസ്.ഇ.ബി.ഗോഡൗണോ ?

M
MathrubhumiSource Link
വൈദ്യുതിലൈൻ വലിക്കാനുള്ള സാധനങ്ങൾ അങ്കണവാടിയിൽ To advertise here, കവിയൂർ : തോട്ടഭാഗത്ത് അങ്കണവാടിക്ക്‌ മുമ്പിലായി കൊണ്ടുവന്നിട്ടിരിക്കുന്ന വൈദ്യുതി ബോർഡിന്റെ സാമഗ്രികൾ കുരുന്നുകൾക്ക് ഭീഷണി. പഞ്ചായത്ത് പണിത എട്ടാംനമ്പർ അങ്കണവാടി കെട്ടിടത്തിന്റെ സ്ഥലത്താണ് വൈദ്യുതിലൈൻ വലിക്കാനുള്ള സാധനങ്ങളുടെ വൻശേഖരം കൊണ്ടിട്ടിരിക്കുന്നത്. അലുമിനിയം കമ്പികൾ അടക്കമുള്ളവ ഇക്കൂട്ടത്തിലുണ്ട്. കെ.എസ്.ഇ.ബി.യുടെ സെക്ഷൻ ഓഫീസ് ഇവിടെയുണ്ട്. അവിടേക്ക് വേണ്ടുന്ന സാധനങ്ങളാണ് ഇവിടെയിറക്കിവെയ്ക്കുന്നത്. ഇതാകട്ടെ പഞ്ചായത്തിന്റെ സ്ഥലമാണ്. ആറുസെന്റ് സ്ഥലമാണ് കവിയൂർ പഞ്ചായത്തിന് ഇവിടെയുള്ളത്. അതിലാണ് അങ്കണവാടി കെട്ടിടം. ഇവിടെ ബാക്കി കിടക്കുന്ന ഭൂമിയിലാണ് വൈദ്യുതി ബോർഡിന്റെ സാമഗ്രികൾ ഇറക്കിയിരിക്കുന്നത്. ഇവിടെനിന്ന് ഇവ മാറ്റണമെന്ന് കാണിച്ച് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി കെ.എസ്.ഇ.ബി.ക്ക്‌ കത്ത് നൽകിയതാണ്. തുടർനടപടികളൊന്നും നാളിതുവരെ ഉണ്ടായില്ല. കുരുന്നുകൾ കടന്നുപോകുന്ന വഴിയോട് ചേർന്നുമാണിത്. ശ്രദ്ധിച്ചില്ലെങ്കിൽ അവർ അറിയാതെ ഇവിടേക്ക് ഓടിക്കയറും. മാത്രമല്ല കാലങ്ങളായിവ കൂട്ടിയിട്ടിരിക്കുകയാണ്. അതിനാൽ ഇവയ്ക്കിടയിൽ ഇഴജന്തുക്കളും കാണാം. അതുകൊണ്ട് കുട്ടികളെ ഇവിടേക്ക് വിടാൻ രക്ഷിതാക്കൾ മടിക്കുന്നുമുണ്ട്. ടി.കെ.റോഡിൽ തോട്ടഭാഗം മുതൽ കറ്റോടുവരെ മൂന്നു കിലോമീറ്ററോളം നീളത്തിലും 25 അടിയിലേറെ വീതിയിലും ഇത്രയും ദൂരത്തിൽ പുറമ്പോക്ക് ഭൂമി കിടപ്പുണ്ട്. സെക്ഷൻഓഫീസിരിക്കുന്ന ഭാഗത്താണിത്. പൊതുമരാമത്തിന്റെ ഈ ഭൂമിയിലിവ കൊണ്ടിട്ടാൽ പ്രശ്‌നം പരിഹരിക്കാൻ കഴിയും. Published: 31 Mar 2026, 02:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തോട്ടഭാഗം അങ്കണവാടി കെ.എസ്.ഇ.ബി.ഗോഡൗണോ ? — Mathrubhumi | Bo… | Boolokam