വാണിയംകുളം-മാന്നനൂർ റോഡ് To advertise here, കുളപ്പുള്ളി : വാണിയംകുളം-മാന്നനൂർ റോഡിലെ പുതിയ പാലത്തിനായി പഴയപാലം പൊളിച്ചുനീക്കൽ തുടങ്ങി. ചെറുകാട്ടുപുലം ശിവക്ഷേത്രം സ്റ്റോപ്പിനുസമീപം പാടത്തെ തോടിന്റെ പാലമാണ് പൊളിച്ചുനീക്കുന്നത്. നാട്ടുകാരുടെ ഗതാഗതസൗകര്യത്തിനായി രണ്ട് ഘട്ടമായാണ് പുതിയ പാലം നിർമിക്കുന്നത്. പഴയപാലം രണ്ട് ഘട്ടമായാണ് പൊളിച്ചുനീക്കുന്നത്. ആദ്യഘട്ടത്തിൽ ഒരുവശം പൊളിച്ചുനീക്കി പുതിയ പാലംപണി പൂർത്തിയായതിനു ശേഷമാണ് രണ്ടാംഘട്ടം തുടങ്ങുക. വർഷങ്ങൾപഴക്കമുള്ള നിലവിലെ തോട്ടു പാലത്തിന്റെ അപകടാവസ്ഥ മാതൃഭൂമി വാർത്തയാക്കിയിരുന്നു. ഇതിനെത്തുടർന്ന് പൊതുമരാമത്ത് വിഭാഗം പാലം പരിശോധനയും നടത്തി. പാലത്തിന്റെ അടിവശത്ത് പലഭാഗത്തും കോൺക്രീറ്റ് പൊട്ടിയ നിലയിലാണ്. കോൺക്രീറ്റ് പാളികൾ അടർന്ന് കമ്പികളെല്ലാം തുരുമ്പുപിടിക്കുകയും ചെയ്തിട്ടുണ്ട്. വശങ്ങളിലെ കരിങ്കൽക്കെട്ടുകൾ പൊട്ടിച്ചാണ് നിലവിൽ കുടിവെള്ള പൈപ്പിട്ടിരിക്കുന്നത്. ഇതോടെ പാലത്തിന്റെ അടിവശം കൂടുതൽ തകർച്ചയിലായി. ഇതോടെയാണ് പുതിയപാലം നിർമിക്കാൻ തീരുമാനിച്ചത്. മൂന്നുമീറ്റർ സ്പാൻ ബ്രിഡ്ജ് ആണ് നിർമിക്കുന്നത്. സർക്കാർഫണ്ട് 29 ലക്ഷംരൂപ ചെലവഴിച്ചാണ് നിർമാണം. അഞ്ച് വർഷത്തിനുശേഷമാണ് വാണിയംകുളം-മാന്നനൂർ റെയിൽവേസ്റ്റേഷൻ റോഡ് നവീകരണം പൂർത്തിയായത്. ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പുതിയപാലം നിർമാണം പൂർത്തിയാകുന്നതുവരെ മൂന്നു മാസം വാഹനങ്ങൾക്ക് ഭാഗിക ഗതാഗതനിയന്ത്രണമുണ്ടാകുമെന്ന് പൊതുമരാമത്ത് വിഭാഗം അറിയിച്ചു. ഭാരവാഹനങ്ങൾക്ക് പൂർണമായും നിരോധനം ഏർപ്പെടുത്തിയതായും അറിയിച്ചു. Published: 24 Mar 2026, 03:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
