തോരായി പഴയപള്ളി നേർച്ചയ്ക്ക് കൊടിയേറി

തോരായി പഴയപള്ളി നേർച്ചയ്ക്ക് കൊടിയേറി

M
MathrubhumiSource Link
അത്തോളി : അത്തോളി തോരായി പഴയപള്ളി നേർച്ചയ്ക്ക് കാപ്പാട് ഖാസി പി.കെ. നൂറുദ്ദീൻ ഹൈതമി പള്ളിഅങ്കണത്തിൽ കൊടി ഉയർത്തി. പ്രാർഥനയും നിർവഹിച്ചു. മഹല്ല് ഭാരവാഹികളായ മമ്മു ഷമ്മാസ്, ജലീൽ പാടത്തിൽ, യു.കെ. മൊയ്തീൻകുഞ്ഞി, നേർച്ചക്കമ്മിറ്റി ഭാരവാഹികളായ അബൂബക്കർ പുതുശ്ശേരി, യു.കെ. ഉസ്മാൻ, യു.കെ. യൂസുഫ്, ഹാരിസ് പാടത്തിൽ ബഷീർ മണകുളങ്ങര, മഹല്ല് ഖത്തീബ് അബുഫിദ റഷാദി തുടങ്ങിയവർ സംബന്ധിച്ചു. തോരായി ജുമ മസ്ജിദ് ഖബർസ്ഥാനിൽ അന്ത്യവിശ്രമം കൊള്ളുന്ന മൊയ്തീൻ കുട്ടി മുസ്‌ല്യാരുടെ ഖബറിടത്തിൽ നടന്ന സിയാറത്തിനും പ്രാർഥനയ്ക്കും ശേഷം വരവ് നേർച്ച സ്ഥലമായ പഴയപള്ളിയിൽ പ്രവേശിച്ചു. തുടർന്നാണ് കൊടിയേറ്റൽ കർമം നടന്നത്. ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിലായി മത പ്രഭാഷണവും മൂന്ന്, നാല് തീയതികളിൽ പ്രധാന ചടങ്ങുകളായ ദിക്റ് ദുആസമ്മേളനം, മൗലീദ് സദസ്സ്, ഖത്തം ദുആ എന്നിവ നടക്കും. അഞ്ചിന് പ്രമുഖ പണ്ഡിതന്മാർ പങ്കെടുക്കുന്ന ദുആ മജ്‌ലിസുകളും അന്നദാനത്തോടെയും നേർച്ച സമാപിക്കും. To advertise here, Published: 29 Mar 2026, 03:38 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തോരായി പഴയപള്ളി നേർച്ചയ്ക്ക് കൊടിയേറി — Mathrubhumi | Boolo… | Boolokam