കൊൽക്കത്ത: ഐപിഎല്ലിൽ കഴിഞ്ഞദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് പരാജയപ്പെട്ടതിനു പിന്നാലെ പൊട്ടിക്കരഞ്ഞ് രാജസ്ഥാൻ റോയൽസിന്റെ യുവതാരം വെഭവ് സൂര്യവംശി. മത്സരശേഷം ഈഡൻ ഗാർഡൻസിലെ ബൗണ്ടറി ലൈനിന് സമീപം ഒറ്റയ്ക്കിരുന്ന് കരയുന്ന വൈഭവിന്റെ ദൃശ്യങ്ങൾ ക്യാമറകൾ പകർത്തിയിരുന്നു. മത്സരത്തിൽ 28 പന്തിൽനിന്ന് 46 റൺസെടുത്ത വൈഭവ് ടീമിന്റെ ടോപ് സ്‌കോററായിരുന്നു. എന്നാൽ, മത്സരത്തിൽ രാജസ്ഥാൻ നാലു വിക്കറ്റിന് തോറ്റു. To advertise here, വൈഭവ് കരയുന്നത് കണ്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലെ ഒരു സപ്പോർട്ട് സ്റ്റാഫ് അംഗം താരത്തിനടുത്തെത്തി അദ്ദേഹത്തെ ആശ്വസിപ്പിക്കുന്നതും കാണാമായിരുന്നു. ഇത് ഇത്തവണത്തെ ഐപിഎല്ലിലെ മനോഹര കാഴ്ചകളിലൊന്നായി. സീസണിലെ ആറു മത്സരങ്ങളിൽ രാജസ്ഥാന്റെ രണ്ടാമത്തെ തോൽവി മാത്രമായിരുന്നു ഇത്. നിലവിൽ പോയന്റ് പട്ടികയിൽ എട്ട് പോയിന്റോടെ ടീം മൂന്നാം സ്ഥാനത്ത് തുടരുകയാണ്. Content Highlights: Vaibhav Suryavanshi top-scored for Rajasthan Royals with 46 runs off 28 balls., Emotional breakdown captured after Rajasthan's 4-wicket defeat to KKR., KKR support staff showed sportsmanship by consoling the young cricketer., Rajasthan Royals remain in 3rd place with 8 points in the 2026 IPL standings. Published: 20 Apr 2026, 02:49 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

തോൽവിക്കു പിന്നാലെ മൈതാനത്ത് പൊട്ടിക്കരഞ്ഞ് വൈഭവ്; ആശ്വസിപ്പിക്കാനെത്തി കൊൽക്കത്ത സ്റ്റാഫ്
M
MathrubhumiSource Link
20 days ago