ത്യാഗസമർപ്പണത്തിന്റെ ശ്രേഷ്ഠമായ കർമ്മമാണ് ഹജ്ജ്- പാണക്കാട് സാദിഖലി തങ്ങൾ

ത്യാഗസമർപ്പണത്തിന്റെ ശ്രേഷ്ഠമായ കർമ്മമാണ് ഹജ്ജ്- പാണക്കാട് സാദിഖലി തങ്ങൾ

M
MathrubhumiSource Link
26-ാമത് പൂക്കോട്ടൂർ ഹജ്ജ് ക്യാമ്പ് തുടങ്ങി To advertise here, മലപ്പുറം : ത്യാഗസമർപ്പണത്തിന്റെ സ്മരണകൾ ഉയർത്തുന്ന ശ്രേഷ്ഠമായ കർമ്മമാണ് ഹജ്ജെന്നും കർമ്മങ്ങളിൽ സൂക്ഷ്മത പുലർത്തി പ്രാർഥനകൾകൊണ്ട് അതിനെ ധന്യമാക്കണമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. 26-ാമത് പൂക്കോട്ടൂർ ഹജ്ജ് പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹാജിയുടെ പാഥേയം ഹജ്ജിനെ സംബന്ധിച്ചുള്ള അറിവാണ്. വിശ്വാസിയുടെ ഏറ്റവും അനിവാര്യമായ കടമയാണ് ഹജ്ജ്. ആയുസ്സിന്റെ യാത്ര എന്നതാണ് ഹജ്ജിനെക്കുറിച്ച് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനായി. മുൻമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി. ഹജ്ജ് ക്യാമ്പിൽ 25 വർഷം തുടർച്ചയായി ക്ലാസിന് നേതൃത്വം നൽകിയ അബ്ദുസമദ് പൂക്കോട്ടൂരിനുള്ള സ്‌നേഹാദരവും ക്യാമ്പിൽ കർമ്മോത്സുക സംഘാടകനായി നേതൃത്വം നൽകുന്ന കൺവീനർ കെ.പി. ഉണ്ണീതു ഹാജിക്കുള്ള ഉപഹാരവും സാദിഖലി തങ്ങൾ കൈമാറി. വാഹിനി വാട്ടർ ടാങ്ക് റൈറ്റിങ് പാഡ് പ്രകാശനം പി.എം.ആർ. അലവി ഹാജി കെ.പി. ജലീൽ ഹാജിക്കും ഹജ്ജ് ഗൈഡ് കൈപ്പുസ്തകം ജില്ലാ പഞ്ചയത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി കാടാമ്പുഴ മൂസാ ഹാജിക്കും കൈമാറി പ്രകാശനം ചെയ്തു. പി. ഉബൈദുള്ള എം.എൽ.എ., അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ., കെ.എം. അക്ബർ, ശരീഫ് ഹാജി, ലത്തീഫ് ഫൈസി പാപ്പാട്ടുങ്ങൽ, അബ്ദുൽ ഗഫൂർ കാസിമി, മുനീർ അൻവരി, അഡ്വ. കാരാട്ട് അബ്ദുറഹിമാൻ, മുജീബ് പൂക്കോട്ടൂർ, വി.പി. സലീം, നവാഫ് കള്ളിയത്ത്, എ.എം. ഇഖ്ബാൽ, ബഷീർ പാലക്കൽ തുടങ്ങിയവർ പങ്കെടുത്തു. ഹജ്ജിന്റെ ശ്രേഷ്ഠതകൾ, അനുഷ്ഠാനകാര്യങ്ങൾ, കർമ്മങ്ങളുടെ പ്രായോഗിക പരിശീലനം, സാങ്കേതിക നിർദേശങ്ങൾ എന്നിവയെല്ലാം പഠനക്ലാസിന്റെ ഭാഗമായി നൽകുന്നുണ്ട്. ഹജ്ജ് യാത്രയുടെ തുടക്കം മുതൽ ഒടുക്കംവരെയുള്ള കാര്യങ്ങൾ വിശദീകരിച്ചും സംശയങ്ങൾ പരിഹരിച്ചുമാണ് ക്യാമ്പ് സമാപിക്കുക. ക്യാമ്പിന്റെ രണ്ടാം ദിവസമായ ഞായറാഴ്ച പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. സമാപന സെഷനിൽ പ്രാർഥനാസദസ്സിന് കോഴിക്കോട് വലിയ ഖാസി സയ്യിദ് ജമുലുല്ലൈലി തങ്ങൾ നേതൃത്വം നൽകും. അബ്ദുസമദ് പൂക്കോട്ടൂരാണ് ക്ലാസിന് നേതൃത്വം നൽകുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ത്യാഗസമർപ്പണത്തിന്റെ ശ്രേഷ്ഠമായ കർമ്മമാണ് ഹജ്ജ്- പാണക്കാട്… | Boolokam