ആദ്യകാഴ്ചയിൽ തന്നെ അമ്പരപ്പിക്കുന്ന പ്രകടന മുഹൂർത്തങ്ങൾകൊണ്ടും മേക്കിങ്ങിലെ ശൈലി കൊണ്ടും ആകർഷകമാണ് ഖൈസ് മിലെന്റെ സംവിധാനത്തിലെത്തുന്ന 'തല- ദ തിങ് എബൗ അവർ നെക്ക്' എന്ന ചിൽഡ്രൻസ് ഫിലിം ട്രെയ്‌ലർ. സുരഭി ലക്ഷ്മി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന 'തല'യിലൂടെ മുന്നൂറോളം പുതുമുഖങ്ങളാണ് ക്യാമറയ്ക്ക് മുന്നിലെത്തിയിരിക്കുന്നത്. ഇരുപതോളം കുട്ടികളാണ് നായകവേഷം കൈകാര്യം ചെയ്തിരിക്കുന്നത്. To advertise here, മികച്ച ബാലനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിലെ അംഗീകാരങ്ങളും നേടിയ 'തല' ഏപ്രിൽ 18 മുതൽ ആമസോൺ പ്രൈം വീഡിയോയിലും മനോരമ മാക്‌സിലും കാണാം. ബിനോയ് ആന്റണി, ശ്രീവിദ്യ മുല്ലശ്ശേരിൽ, മുരുകൻ മാർട്ടിൻ, ഷാലിൻ സോയ, രാജേഷ് പന്തളം, അരുൺ നായർ, ജിനു കുറ്റിക്കാട്ട്, വിനോദ് ഭാസ്‌കർ, സാബു, സ്‌നേഹ അനു, റോഷൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. മാനിയ മൂവീ മാജിക്‌സ് ആൻഡ് ബെറ്റർ എർത്ത് എന്റർടെയ്ൻമെന്റ്‌സ് ബാനറിൽ റോഷൻ മഹമൂദ് ആണ് നിർമാണം. നവാഗതരായ രാജേഷ് രത്‌നാസ് ക്യാമറയും ശരത് ഗീതാലാൽ എഡിറ്റിങ്ങും കൈകാര്യം ചെയ്തിരിക്കുന്നു. ഇപ്പോഴത്തെ ട്രൻഡ് സെറ്ററായ ഒരുപിടി പാട്ടുകളൊരുക്കിയ അങ്കിത് മേനോൻ ആണ് സംഗീതം. സിദ്ദ് ശ്രീറാം, ഗാനാ ബാല, രഞ്ജിൻ രാജ് എന്നിവരാണ് ഗായകർ. ഗാനരചന: വിനായക് ശശികുമാർ, ഖൈസ് മിലെൻ, ശബ്ദസംവിധാനം: വിനോദ് പി. ശിവറാം, കളറിസ്റ്റ്: അഖിൽ പ്രസാദ്, മേക്കപ്പ്: പ്രദീപ് രംഗൻ, കോസ്റ്റ്യൂംസ്: അർച്ചന നായർ, പ്രൊഡക്ഷൻ ഡിസൈൻ: സജു തങ്കശ്ശേരി, ആർട്ട്: സാബു സൂര്യ, പിആർ: ഹുവൈസ് മജീദ്. Content Highlights: Directed by Khais Millen featuring Surabhi Lakshmi in the lead role. Showcases over 300 newcomers and 20 child actors. Award-winning film with international recognition. Streaming on Amazon Prime Video and Manorama Max from April 18, 2026. Features music by Ankit Menon and vocals by Sid Sriram Published: 17 Apr 2026, 07:10 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ത്രില്ലടിപ്പിക്കുന്ന 'തല'യുടെ ട്രെയ്‌ലർ; ഒടിടി റിലീസ് 18-ന്
M
MathrubhumiSource Link
23 days ago