ഒറ്റപ്പാലം : എസ്.എസ്.എഫ്. സംഘടിപ്പിച്ച തർതീൽ ഹോളി ഖുർആൻ പ്രീമിയോ സംസ്ഥാന മത്സരത്തിൽ മലപ്പുറം ഈസ്റ്റ് ജില്ല ജേതാക്കൾ. To advertise here, പാലക്കാട് ജില്ല രണ്ടാംസ്ഥാനവും കോഴിക്കോട് സൗത്ത് ജില്ല മൂന്നാംസ്ഥാനവും നേടി. സമസ്ത കേന്ദ്ര മുശാവറ അംഗം മാരായമംഗലം അബ്ദുറഹ്മാൻ ഉദ്ഘാടനംചെയ്തു. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മുനീർ അഹ്ദൽ അധ്യക്ഷനായി. ‘ഖുർആൻ; സൃഷ്ടിയുടെ ജീവിത ക്രമം’ എന്ന വിഷയത്തിൽ സമസ്ത കേന്ദ്ര മുശാവറ അംഗം കെ. പി. മുഹമ്മദ് മുസ്‌ലിയാർ കൊമ്പം സംസാരിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി എം.വി സിദ്ദീഖ്, എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് അബ്ദു റഷീദ്, ബാസിം നൂറാനി, മുനീർ, സി.എം. ജഹ്ഫർ, എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറിമാരായ ഷുഹൈബ് വയനാട്, ജാബിർ കാന്തപുരം, സി.കെ. മുഹമ്മദ് ഷാഫി തുടങ്ങിയവർ സംസാരിച്ചു. ദേശീയ മത്സരങ്ങൾ 16-ന് മഹാരാഷ്ട്രയിലെ പർഭണിയിൽ നടക്കും. Published: 04 May 2026, 01:56 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

തർതീൽ ഹോളി ഖുർആൻ പ്രീമിയോ സംസ്ഥാന മത്സരം; മലപ്പുറം ഈസ്റ്റ് ജില്ല ജേതാക്കൾ
M
MathrubhumiSource Link
about 4 hours ago
