വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ, യുക്രൈനിലേക്ക് അയക്കാൻ നിശ്ചയിച്ചിരുന്ന ആയുധങ്ങൾ മിഡിൽ ഈസ്റ്റിലേക്ക് വഴിതിരിച്ചുവിടാൻ അമേരിക്ക. ഇറാനിലെ യുദ്ധമുഖത്ത് അമേരിക്കൻ ആയുധങ്ങളുടെ ഉപയോഗം വർധിച്ചതോടെ സ്വന്തം ആയുധശേഖരത്തിലുണ്ടായ കുറവ് പരിഹരിക്കാനാണ് ഈ നീക്കം. നാറ്റോയുടെ (NATO) നേതൃത്വത്തിലുള്ള PURL (Prioritized Ukraine Requirements List) പദ്ധതി പ്രകാരം യുക്രൈനായി മാറ്റിവെച്ച വ്യോമ പ്രതിരോധ മിസൈലുകളാണ് പ്രധാനമായും മിഡിൽ ഈസ്റ്റിലേക്ക് അയക്കാൻ പരിഗണിക്കുന്നത്. To advertise here, കഴിഞ്ഞ നാലാഴ്ചയ്ക്കുള്ളിൽ ഇറാനിലെ 10,000-ത്തിലധികം ലക്ഷ്യങ്ങളിലാണ് യുഎസ് സെൻട്രൽ കമാൻഡ് ആക്രമണം നടത്തിയത്. ഇതിന് പ്രതികരണമായി ഇറാൻ അയച്ച് ഡ്രോണുകളെയും മിസൈലുകളെയും നേരിടാൻ വൻതോതിൽ പേട്രിയറ്റ്, താഡ് മിസൈലുകൾ ഉപയോഗിക്കേണ്ടി വന്നത് അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ആയുധശേഖരത്തിൽ കുറവു വരുത്തി. യുക്രൈന് ആയുധങ്ങൾ നൽകുന്നതിനായി നാറ്റോ രാജ്യങ്ങൾ നൽകിയ തുകയിൽനിന്ന് 750 മില്യൺ ഡോളർ അമേരിക്കയുടെ സ്വന്തം ആയുധശേഖരം പുനസ്ഥാപിക്കാൻ ഉപയോഗിക്കുമെന്നാണ് ഇപ്പോൾ പെന്റഗൺ പറയുന്നത്. ഇറാനിൽ യുഎസ് യുദ്ധം തുടങ്ങിയതോടെ നേരത്തെ ദക്ഷിണ കൊറിയയിൽ ഉണ്ടായിരുന്ന താഡ് മിസൈൽ പ്രതിരോധ സംവിധാനം യുഎസ് മിഡിൽ ഈസ്റ്റിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. ചൈനയുമായും ഉത്തര കൊറിയയുമായും തർക്കങ്ങളുള്ള ദക്ഷിണ കൊറിയയ്ക്ക് ഇത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. ഇതിനിടെയാണ് യുഎസിനെയും മറ്റ് പാശ്ചാത്യ ശക്തികളെയും വിശ്വസിച്ച് റഷ്യയുമായി പൊരുതുന്ന യുക്രൈനും ഇപ്പോൾ യുഎസ് തീരുമാനം വെല്ലുവിളിയാകുന്നത്. റഷ്യയുടെ വ്യാപകമായ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ നേരിടാൻ യുക്രൈനെ സഹായിച്ചിരുന്നത് യുഎസും യൂറോപ്പും നൽകിയ ആയുധങ്ങളായിരുന്നു. ഇതിലാണ് യുഎസ് കൈവെച്ചിരിക്കുന്നത്. അതേസമയം, യുദ്ധം മൂലം വലിയ അനിശ്ചിതാവസ്ഥ നിലനിൽക്കുന്നതായി യുക്രൈൻ സ്ഥാനപതി ഓൾഗ സ്റ്റെഫാനിഷിന വ്യക്തമാക്കി. തങ്ങളുടെ ആവശ്യങ്ങൾ പങ്കാളികളെ അറിയിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇറാൻ യുദ്ധം ആഗോളതലത്തിൽ വലിയ പ്രതിഫലനങ്ങളാണ് ഉണ്ടാക്കുന്നത്. യുദ്ധം അവസാനിപ്പിക്കാൻ കരാറിന് സാധ്യതയുണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെടുമ്പോഴും, ചർച്ചകൾക്കില്ലെന്ന നിലപാടിലാണ് ഇറാൻ. നിലവിലെ കണക്കുകൾ പ്രകാരം ഇറാനിൽ 1,500-ലധികം ആളുകളും ലെബനനിൽ 1,100-ഓളം ആളുകളും കൊല്ലപ്പെട്ടിട്ടുണ്ട്. 13 യുഎസ് സൈനികർക്കും യുദ്ധത്തിന്റെ ഭാഗമായി ജീവൻ നഷ്ടമായി. Content Highlights: US diverting air defense missiles from Ukraine to the Middle East., Depleted missile stockpiles due to high-intensity operations against Iran., Impact on South Korean security following THAAD system relocation., Rising concerns for Ukraine's defense against Russian drone attacks., Global geopolitical instability and diplomatic challenges. Published: 26 Mar 2026, 05:05 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ദക്ഷിണ കൊറിയയ്ക്ക് പിന്നാലെ യുക്രൈനും പണി; ആയുധശേഖരം ഇറാനിൽ ഉപയോഗിക്കാൻ മാറ്റി
M
MathrubhumiSource Link
about 1 month ago