ദയവായി റോഡൊന്ന് നന്നാക്കൂ

ദയവായി റോഡൊന്ന് നന്നാക്കൂ

M
MathrubhumiSource Link
മുള്ളരിങ്ങാട് : വെള്ളക്കയം-മൊട്ടമുടി-ബ്ലാത്തിക്കവല റോഡിന്റ പണി നിലച്ചിട്ട് രണ്ടുവർഷം. ഏഴു കിലാമീറ്ററാണ് റോഡിന്റെ ദൂരം. മുള്ളരിങ്ങാട് വെള്ളക്കയത്തുനിന്നു തുടങ്ങി വെള്ളിലാംതൊട്ടി വഴി ബ്ലാത്തിക്കവല എത്തുന്നവഴിയാണ് മെറ്റൽവരെ നിരത്തി. പിന്നെ പണി നടന്നില്ല. To advertise here, 14 വർഷം മുമ്പുംനിലച്ചു വെള്ളക്കയത്തുനിന്നും തുടങ്ങി ബ്ലാത്തിക്കവലയിൽ ആലപ്പുഴ-മധുര സംസ്ഥാനപാതയിൽ ചേരുന്ന വഴിയാണ് ഇത്. ഗോത്രവർഗ ജനത ഉൾപ്പെടെ നൂറുകണക്കിന് കുടുംബങ്ങൾ ഉപയോഗിക്കുന്ന വഴിയാണ് ഇത്. 2010-ലാണ് റോഡിന്റെ നിർമാണം തുടങ്ങിയത്. മണ്ണ് പണികൾ മാത്രം നടത്തി കരാറുകാരൻ മുങ്ങി. 14 വർഷം ഒരു നടപടിയും ഉണ്ടായില്ല. 2024-ൽ റോഡ് പണിക്കായി വീണ്ടും ടെൻഡർ വിളിച്ചു. കരാർ നൽകി പണി തുടങ്ങിയപ്പോൾ വനംവകുപ്പ് തടസ്സ വാദവുമായി എത്തി. റോഡിന് പട്ടയമില്ല എന്ന ന്യായമാണ് ഇവർ ഉന്നയിച്ചത്. റോഡു കടന്നപോകുന്നവഴിക്ക് ഇരുവശവും പട്ടയഭൂമിയാണ്. ഇവിടുള്ള കുടുംബങ്ങൾക്ക് പട്ടയം നൽകുമ്പോൾ റോഡ് ഒഴിവാക്കി അളന്നാണ് പട്ടയം നൽകിയത്. റോഡിനായി പ്രത്യേകം പട്ടയം നൽകുന്ന പതിവുണ്ടോയെന്ന് ജനങ്ങൾ ചോദിക്കുന്നു? പട്ടയം നൽകുമ്പോൾ വഴിക്കായി മാറ്റിയിടുന്ന ഭൂമി റവന്യു ഭൂമിയാണെന്ന് വ്യക്തമാക്കി ഉത്തരവിറക്കാൻ സർക്കാരും റവന്യുവകുപ്പും തയാറകണം എന്നാണ് ആവശ്യം. പരിവേഷ് പോർട്ടൽ വഴി അപേക്ഷ നൽകി നടപടി സ്വീകരിക്കണം. ജനപ്രതിനിധികൾ മുൻകൈയെടുക്കണമെന്നാണ് ആവശ്യം. Published: 21 Mar 2026, 01:00 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദയവായി റോഡൊന്ന് നന്നാക്കൂ — Mathrubhumi | Boolokam | Boolokam