ദാഹജലത്തിനായി വാഗമൺ വലയുന്നു...

ദാഹജലത്തിനായി വാഗമൺ വലയുന്നു...

M
MathrubhumiSource Link
കുടിവെള്ളക്ഷാമം പരിഹരിക്കാൻ നടപടി വേണമെന്ന് നാട്ടുകാർ To advertise here, വാഗമൺ : വിനോദസഞ്ചാര ഭൂപടത്തിൽ ഇടംപിടിച്ച വാഗമൺ ഓരോ വേനലിലും കടുത്ത കുടിവെള്ളക്ഷാമത്തിൽ വലയുകയാണ്. അത് ഇത്തവണയും ആവർത്തിക്കപ്പെട്ടിരിക്കുകയാണ്. മാർച്ചുമുതൽ മേയ് വരെ നീളുന്ന വേനൽക്കാലത്ത് ഹോട്ടലുകളും വീടുകളും ഒരുപോലെ കുടിവെള്ള പ്രതിസന്ധിയിലാണ്. നിലവിൽ 1500 രൂപയോളം നൽകി 1000 ലിറ്റർ ടാങ്കർ വെള്ളം വിലയ്ക്ക് വാങ്ങിയാണ് ഇവിടെയുള്ളവർ ജീവിക്കുന്നത്. വാഗമണ്ണിൽ സർക്കാർ അംഗീകൃത കുടിവെള്ള സ്രോതസ്സ്‌ ഇല്ലാത്തതാണ് പ്രധാന വെല്ലുവിളി. രണ്ട് പഞ്ചായത്ത് കിണറുകളുണ്ടെങ്കിലും അത് വേനലിൽ സമീപവാസികൾക്കുപോലും ഉപയോഗിക്കാൻ തികയുന്നില്ല. നിലവിൽ ഏലപ്പാറ പഞ്ചായത്തിന്റെ കീഴിലുള്ള ഹെലിബറിയെയാണ് വെള്ളത്തിനായി ആശ്രയിക്കുന്നത്. എന്നാൽ, ഹെലിബറിയിൽനിന്ന് കുണ്ടും കുഴിയും നിറഞ്ഞ പാതയിലൂടെ അരമണിക്കൂറോളം യാത്ര ചെയ്ത് ടാങ്കറുകൾ വാഗമണ്ണിലെത്തുമ്പോഴേക്കും പകുതിയോളം വെള്ളം ചോർന്നുപോകുന്നു. വണ്ടിക്കൂലി വർധന കാരണം ചുരുങ്ങിയ ട്രിപ്പുകൾ മാത്രമേ സാധ്യമാകുന്നുള്ളൂ. പഞ്ചായത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയാകുമ്പോഴേക്കും മഴക്കാലമെത്തുന്നത് പതിവായതിനാൽ പദ്ധതികൾ ഗുണകരമാകുന്നില്ല. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ഉദ്യോഗസ്ഥർക്ക് നടപടിയെടുക്കാൻ പരിമിതികളുണ്ട്. തദ്ദേശീയമായി ഒരു കുടിവെള്ള സ്രോതസ്സ്‌ അനുവദിക്കണമെന്നും ടെൻഡർ നടപടികൾ മുൻകൂട്ടി പൂർത്തിയാക്കി അടുത്ത സീസണിലെങ്കിലും ദുരിതത്തിന് അറുതി വരുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. Published: 07 Apr 2026, 01:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദാഹജലത്തിനായി വാഗമൺ വലയുന്നു... — Mathrubhumi | Boolokam | Boolokam