ന മ്മുടെ അടുക്കളകളിൽ തീർത്തും അവഗണിക്കപ്പെടുന്ന ഒന്നാണ് പയറു വർഗ്ഗങ്ങൾ. വിലകുറഞ്ഞതും, പലതരം വിഭവങ്ങളിൽ ഉപയോഗിക്കാവുന്നതും, പ്രഭാത ഭക്ഷണം, കറി, ലഘുഭക്ഷണം, സൂപ്പ് എന്നിവയിലെല്ലാം എളുപ്പത്തിൽ ചേർക്കാൻ കഴിയുന്നതുമായ പയറുകളിൽ പോഷക ഗുണങ്ങളേറെയാണ്. To advertise here, യുകെയിൽ സർജനും സോഷ്യൽമീഡിയാ കണ്ടന്റ് ക്രിയേറ്ററുമായ ഡോ. കരൺ രാജൻ പയറു വർഗങ്ങൾ കഴിക്കുന്നതിന്റെ നിരവധി ആരോഗ്യ ഗുണങ്ങളെക്കുറിച്ച് വിശദമാക്കിക്കൊണ്ട് ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. പയറുവർഗങ്ങളിലെ ഉയർന്ന തോതിലുള്ള ഫൈബർ ഹൃദയത്തിന്റെ ആരോഗ്യത്തെ പിന്തുണക്കുകയും ആയുർദൈർഘ്യം വർധിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം അതിൽ വിശദീകരിക്കുന്നുണ്ട്. പയറു വർഗങ്ങളുടെ ഗുണങ്ങൾ പയറു വർഗങ്ങൾ കഴിക്കുന്നത് നാരുകളുടെ ഉപഭോഗം വർധിപ്പിക്കാനുള്ള എളുപ്പവഴിയാണെന്നാണ് ഡോ. രാജ് പറയുന്നത്. ഒരു കപ്പ് പയറിൽ ഏകദേശം 12 മുതൽ 15 ഗ്രാം വരെ നാരുകൾ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ പത്ത് ഗ്രാം നാരുകൾ കൂടുതൽ ചേർക്കുന്നത് മരണ സാധ്യത പത്ത് ശതമാനം കുറയ്ക്കുമെന്ന് പോസ്റ്റിൽ പറയുന്നു. ഇതിൽ പ്രിബയോട്ടിക്, സാവധാനം ദഹിക്കുന്ന നാരുകളും ഉൾപ്പെടുന്നു. ഇവ കുടലിലെ സൂക്ഷ്മജീവികൾക്ക് പോഷണം നൽകുകയും, മറ്റ് പല നാരുകൾക്കും എത്താൻ കഴിയാത്ത വൻകുടലിന്റെ അവസാന ഭാഗങ്ങളിൽ എത്തുകയും ചെയ്യുന്നു. ആരോഗ്യ ഗുണങ്ങൾ പയറു വർഗങ്ങൾ സ്ഥിരമായി കഴിക്കുന്ന ആളുകൾ കൂടുതൽ കാലം ജീവിക്കുന്നതായി പഠനങ്ങൾ കണ്ടെത്തിയതായി ഡോ. രാജ് ചൂണ്ടിക്കാണിക്കുന്നു. പയറിലെ ലയിക്കുന്ന നാരുകൾ എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും, പ്രിബയോട്ടിക് ആയി പ്രവർത്തിക്കാനും സഹായിക്കുന്നു. ഇത് ഗുണകരമായ കുടലിലെ ബാക്ടീരിയകളെ പോഷിപ്പിക്കുകയും, ഇൻഫ്‌ളമേഷൻ കുറയ്ക്കുകയും ചെയ്യും. നാരുകൾക്ക് പുറമെ, പയറുകളിൽ സസ്യാധിഷ്ഠിത പ്രോട്ടീനും പോളിഫെനോളുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. 'യഥാർത്ഥത്തിൽ, 1.1 ദശലക്ഷം ആളുകളിൽ നടത്തിയ മെറ്റാ-അനാലിസിസിൽ ദിവസവും ഏകദേശം 50 ഗ്രാം പയറു കഴിക്കുന്നത് മരണ സാധ്യത ആറ് ശതമാനം കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് ഡോ. രാജൻ പറയുന്നത്. ലളിതമായി പറഞ്ഞാൽ, കൂടുതൽ പയറു കഴിക്കുന്നവർ കൂടുതൽ കാലം ജീവിക്കുന്നു. ലയിക്കുന്ന നാരുകൾ എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്ക്കാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, നമ്മുടെ സാധാരണ ഭക്ഷണത്തിൽ പലപ്പോഴും ശ്രദ്ധിക്കപ്പെടാത്ത ബ്യൂട്ടിറേറ്റ് ഉത്പാദിപ്പിക്കുന്ന ബാക്ടീരിയകളെ പോഷിപ്പിക്കാനും സഹായിക്കുന്നു. (ശ്രദ്ധിക്കുക: ഈ ലേഖനം വിവര ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിന് പകരമല്ല. ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക) Content Highlights: Consuming 50g of pulses daily reduces mortality risk by 6%., Pulses are a rich source of prebiotic fiber and plant-based protein., High fiber intake supports gut health and regulates blood sugar levels., Lentils and pulses help lower LDL cholesterol and reduce inflammation., Expert-backed evidence from a meta-analysis of 1.1 million people. Published: 30 Mar 2026, 10:14 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ദിവസവും പയറുവർഗങ്ങൾ കഴിക്കുന്നത് ആയുർദൈഘ്യം വർധിപ്പിക്കുമെന്ന് ഡോക്ടർ
M
MathrubhumiSource Link
about 1 month ago