ദിവ്യാംഗരുടെ ഗാനമേളയുമായി സക്ഷമ കലാഞ്ജലി

ദിവ്യാംഗരുടെ ഗാനമേളയുമായി സക്ഷമ കലാഞ്ജലി

M
MathrubhumiSource Link
പൊൻകുന്നം : ശാരീരിക പരിമിതികളുള്ള ദിവ്യാംഗരാണിവർ. ചലനശേഷിക്കുറവ്, മറ്റ് ശാരീരിക അവശതകൾ, കാഴ്ച, കേൾവി പരിമിതി അങ്ങനെ പ്രശ്‌നങ്ങളുണ്ടെങ്കിലും ഇതാ അവർ ഗാനമേളയുമായി വേദിയിൽ. ആകാശ് ബിജു, ഉണ്ണി മാക്‌സ്, ജ്യോതിസ്‌കുമാർ, എം.ആർ. ബിജു, വിസ്മയാ വിലാസ് എന്നിവരാണ് ഗായകർ. To advertise here, ഇവർക്ക് പരിശീലനം നൽകി ബി.ആർ.സി.അധ്യാപികയായ ജയാ ബാബുവും വേദിയിൽ ഒപ്പമുണ്ട്. ഭിന്നശേഷി ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സക്ഷമയുടെ കലാവിഭാഗമായ കലാഞ്ജലിയുടെ നേതൃത്വത്തിലാണ് ഇവർ സംഗീതത്തിലൂടെ വേദന മറക്കാനും മറ്റുള്ളവരെ ഉല്ലസിപ്പിക്കാനും ഒരുങ്ങിയത്. കോട്ടയം സക്ഷമയുടെ പരിധിയിലുള്ള ദിവ്യാംഗഗായകരാണ് കരോക്കെ ഗാനമേള അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം കൊടുങ്ങൂർ ദേവീക്ഷേത്രം, ചെറുവള്ളി ദേവീക്ഷേത്രം എന്നിവിടങ്ങളിലെ ഉത്സവവേദികളിൽ ഇവർ ഗാനമേള നടത്തി. ഉത്സവങ്ങളിലും പൊതുപരിപാടികളിലും ഇവർക്ക് വേദി ലഭിക്കുമെന്ന പ്രതീക്ഷയാണ് കലാഞ്ജലിക്ക്. തങ്ങളുടെ ശാരീരിക പരിമിതികൾമൂലം വീടുകളിൽ ഒതുങ്ങിപ്പോകേണ്ടവരെ പൊതുസമൂഹത്തിന് മുൻപിൽ കൊണ്ടുവന്ന് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും ജീവിതത്തിൽ ഉയർച്ചയേകാനുമാണ് സക്ഷമയുടെ ശ്രമം. Published: 03 Apr 2026, 01:57 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദിവ്യാംഗരുടെ ഗാനമേളയുമായി സക്ഷമ കലാഞ്ജലി — Mathrubhumi | Bo… | Boolokam