ദീപാലങ്കാര വിളക്കുകൾ സ്ഥാപിക്കുന്നതിനിടെ വൈദ്യുത പോസ്റ്റിൽനിന്ന് ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

ദീപാലങ്കാര വിളക്കുകൾ സ്ഥാപിക്കുന്നതിനിടെ വൈദ്യുത പോസ്റ്റിൽനിന്ന് ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

M
MathrubhumiSource Link
തിരുവനന്തപുരം: പാലോട് ദീപാലങ്കാര വിളക്കുകൾ സ്ഥാപിക്കുന്നതിനിടെ വൈദ്യുത പോസ്റ്റിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. പാങ്ങോട് പഴവിള സ്വദേശി സനു (34) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. To advertise here, നന്ദിയോട് ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് കലുങ്ക് ജങ്ഷനിൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിനിടെ ആയിരുന്നു അപകടം. സീരിയൽ ലൈറ്റ് കത്തിച്ച ശേഷം പോസ്റ്റിൽ കയറി ഇത് പരിശോധിക്കുകയായിരുന്നു സനു. ഇതിനിടയിലാണ് ഷോക്കേറ്റത്. സീരിയൽ ലൈറ്റ് ഇട്ട അതേ വയറിൽനിന്നാണ് ഷോക്കേറ്റത്. സംഭവത്തിൽ പാലോട് പോലീസ് കേസെടുത്തു. സനുവിന്റെ മൃതദേഹം പാലോട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. Content Highlights: Tragic death of a 34-year-old man named Sanu in Palode. Accident occurred during festival decorative light installation. Police have registered a case and investigation is ongoing. Highlights the risks associated with electrical work during festival preparations. Published: 31 Mar 2026, 11:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദീപാലങ്കാര വിളക്കുകൾ സ്ഥാപിക്കുന്നതിനിടെ വൈദ്യുത പോസ്റ്റിൽന… | Boolokam