മുംബൈ : വന്ദേഭാരത് ട്രെയിനുകളിലേതുപോലെ എല്ലാ ദീർഘദൂര ട്രെയിനുകളിലും അവ നിർത്തുന്ന സ്റ്റേഷനുകളിലും പൊതുസുരക്ഷാ അറിയിപ്പുകൾ നൽകണമെന്ന് റെയിൽവേയോട് ബോംബെ ഹൈക്കോടതി. യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കരുതെന്നും ജസ്റ്റിസ് ജിതേന്ദ്ര ജെയിനിന്റെ സിംഗിൾബെഞ്ച് മുന്നറിയിപ്പ് നൽകി. To advertise here, ജൽഗാവ് റെയിൽവേ സ്റ്റേഷനിൽ ഓടുന്ന ട്രെയിനിൽനിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റയാൾക്ക് 80,000 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചുള്ള വിധിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പ്ലാറ്റ്ഫോമുകളിൽ ഡിസ്‌പ്ലേ ബോർഡോ അറിയിപ്പോ പൊതുവേ കാണുന്നില്ല. യാത്രക്കാർ പരിഭ്രാന്തരായി ഓടുന്ന ട്രെയിനിൽനിന്ന് ഇറങ്ങുന്നത് കണ്ടുവരുന്നു. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കണം. ഇറങ്ങാൻ കഴിയുന്നില്ലെങ്കിൽ അടുത്ത സ്റ്റേഷനിൽ ട്രെയിൻ നിർത്തുമ്പോൾ ഇറങ്ങി പിഴയടയ്ക്കുന്നതാണ് ഉചിതം. പരാതിക്കാരൻ സ്വയം വരുത്തിവെച്ച പരിക്കാണെന്ന് കാണിച്ച് നഷ്ടപരിഹാരത്തിനായുള്ള അവകാശവാദം റെയിൽവേ ക്ലെയിംസ് ട്രിബ്യൂണലിൽ നിഷേധിച്ചിരുന്നു. 2018 ജനവരിയിലെ റെയിൽവേ ക്ലെയിംസിന്റെ ഈ ഉത്തരവ് ചോദ്യംചെയ്തുള്ള അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി. മൻമാഡിൽനിന്ന് ജൽഗാവിലേക്ക് ഗുവാഹാട്ടി എക്സ്‌പ്രസ് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു രോഹിദാസ് കുമാവത്. ട്രെയിൻ ജൽഗാവ് സ്റ്റേഷനിലെത്തുമ്പോഴായിരുന്നു വീണത്. എല്ലാ ട്രെയിനുകളും ജൽഗാവിൽ നിർത്തുമെന്ന ധാരണയിലാണ് കുമാവത് ട്രെയിനിൽ കയറിയതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അടുത്ത സ്റ്റേഷനിൽ ട്രെയിൻ നിർത്തുന്നതുവരെ കാത്തിരിക്കാമായിരുന്നു. എന്നാൽ ആ സമയത്ത്, ഒരാൾക്ക് മാനസിക സന്തുലിതാവസ്ഥ നഷ്ടപ്പെടുകയും പരിഭ്രാന്തിയിലാകുകയും ചെയ്യുക സ്വഭാവികമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കുമാവതിന് നഷ്ടപരിഹാരം റെയിൽവേ 12 ആഴ്ചയ്ക്കുള്ളിൽ നൽകണമെന്ന് ബെഞ്ച് വിധിച്ചു. Published: 27 Mar 2026, 12:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ദീർഘദൂര ട്രെയിനുകളിൽ സുരക്ഷാ അറിയിപ്പുകൾ വേണം -ബോംബെ ഹൈക്കോടതി
M
MathrubhumiSource Link
about 1 month ago