ദുഃഖത്തിന്റെ സംഗീതം; ഇസ്രയേൽ ആക്രമണത്തിൽ തകർന്ന നഗരത്തിൽ ചെല്ലോ വായിച്ച് ലെബനീസ് കലാകാരൻ | വീഡിയോ

ദുഃഖത്തിന്റെ സംഗീതം; ഇസ്രയേൽ ആക്രമണത്തിൽ തകർന്ന നഗരത്തിൽ ചെല്ലോ വായിച്ച് ലെബനീസ് കലാകാരൻ | വീഡിയോ

M
MathrubhumiSource Link
Lifestyle Desk Last Updated: 19 March 2026, 06:34 PM IST കലാകാരനായ മഹ്ദി സഹേലിയാണ് ചെല്ലോയിലൂടെ ദുഃഖത്തിന്റെ സംഗീതം പൊഴിച്ചത് ഇസ്രയേൽ ആക്രമണത്തിൽ തകർന്ന ലെബനനിലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇരുന്ന് വയലിൻ വായിക്കുന്ന മഹ്ദി സഹേലി | Photos: instagram.com/mahdi.sahely ലോ കത്തെയാകെ ആശങ്കയിലാഴ്ത്തിക്കൊണ്ട് പശ്ചിമേഷ്യയിൽ അശാന്തി തുടരുകയാണ്. യുദ്ധത്തിന്റെ ഭാഗമായി ഇസ്രയേലും യുഎസ്സും ഇറാനുമേൽ മാത്രമല്ല ആക്രമണം നടത്തുന്നത്. സമീപരാജ്യമായ ലെബനനും ഇസ്രയേലിന്റെ മിസൈലുകൾക്ക് ഇരയാകുകയാണ്. ഇപ്പോഴിതാ ലെബനൻ തലസ്ഥാനമായ ബെയ്‌റൂത്തിൽ നിന്നുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. To advertise here, ഇസ്രയേലിന്റെ ആക്രമണങ്ങളിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇരുന്ന് ചെല്ലോ വായിക്കുന്ന ഒരാളാണ് വീഡിയോയിലുള്ളത്. കലാകാരനായ മഹ്ദി സഹേലിയാണ് ചെല്ലോയിലൂടെ ദുഃഖത്തിന്റെ സംഗീതം പൊഴിച്ചത്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. കനത്ത ആക്രമണങ്ങൾ നേരിടുന്ന ലെബനനിൽ നിന്നുള്ള മനുഷ്യത്വത്തിന്റേയും പ്രതീക്ഷയുടേയും സന്ദേശമായാണ് മഹ്ദിയുടെ സംഗീതത്തെ സോഷ്യൽ മീഡിയ കാണുന്നത്. നിരവധി പേരാണ് അദ്ദേഹത്തിന്റെ വീഡിയോ കണ്ടത്. വൈകാരികമായ ഒട്ടേറെ കമന്റുകൾ വീഡിയോയ്ക്ക് താഴെ വന്നിട്ടുണ്ട്. 'എന്റെ ഹൃദയം തകരുന്നു' എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ദുരന്തത്തിന്റേയും നശീകരണത്തിന്റേയും ഇടയിൽ സംഗീതത്തിന്റെ സൗന്ദര്യം എന്നാണ് മറ്റൊരാൾ കുറിച്ചത്. 'എന്റെ ജീവിതകാലത്ത് ഞാൻ കേട്ട ഏറ്റവും മികച്ച സംഗീതം' എന്നാണ് ഇനിയൊരാൾ കമന്റിട്ടത്. Content Highlights: In a poignant display of resilience, Lebanese musician Mahdi Saheli performed a soulful cello piece while sitting amidst the rubble of buildings destroyed by Israeli airstrikes in Beirut. The video, shared on his Instagram, has touched millions globally, serving as a powerful testament to the human spirit in the face of ongoing conflict in the Middle East. Published: 19 Mar 2026, 06:34 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദുഃഖത്തിന്റെ സംഗീതം; ഇസ്രയേൽ ആക്രമണത്തിൽ തകർന്ന നഗരത്തിൽ ചെ… | Boolokam