കലഞ്ഞൂർ : ഓരോ ദുഃഖവെള്ളി ദിനവും കലഞ്ഞൂർ സെയ്ന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ മനുഷ്യസ്നേഹത്തിന്റെ ദിനം കൂടിയാണ്. ഈ ദിനത്തിൽ ഇവിടെ ഒരുക്കുന്ന കഞ്ഞിയും ചക്കക്കറിയും വലിയ ഒരു കൂട്ടായ്മയുടെ പ്രതീകമാണ്. പെസഹ വ്യാഴം ദിനത്തിൽ രാവിലെ മുതൽ പള്ളിയിൽ ഇതിനായി വലിയ ഒരുക്കങ്ങളാണ്. ഇടവക വികാരി ഫാ. ജോയ് വർഗീസിന്റെ നേതൃത്വത്തിൽ, മാനേജിങ് കമ്മിറ്റി, യുവജനപ്രസ്ഥാനം, ആത്മീയസംഘടനകൾ എന്നിവർ ഒരുമിച്ച് ഓരോ വീടുകളിലും നിന്ന് ചക്കയും തേങ്ങയും മാങ്ങയും സമാഹരിക്കുന്നു. ദുഃഖവെള്ളി ദിനത്തിൽ വൈകീട്ട് നാലുമണിയോടുകൂടിയാണ് പള്ളിയിൽ കഞ്ഞിയും ചക്കക്കറിയും നൽകുക. To advertise here, Published: 03 Apr 2026, 01:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ദുഃഖവെള്ളി: കലഞ്ഞൂർ വലിയ പള്ളിയിൽ കഞ്ഞിയും ചക്കക്കറിയും
M
MathrubhumiSource Link
about 1 month ago