സംഭവം വാക്‌തർക്കത്തിനിടെ To advertise here, ദുബായ് : മലയാളി യുവാവ് ദുബായിൽ കുത്തേറ്റുമരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ആണ് മരിച്ചത്. ദുബായ് അൽഖൂസിലെ അൽമനാർ സെന്ററിന് പുറകിലായുള്ള താമസക്കെട്ടിടത്തിലാണ് സംഭവം. മുറിയിലെ മറ്റ് സുഹൃത്തുക്കളുടെ വാക്‌തർക്കം പരിഹരിക്കുന്നതിനിടെ കുത്തേൽക്കുകയായിരുന്നെന്നാണ് വിവരം. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ജസീലിനെ ദുബായ് പോലീസ് റാഷിദ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കേസിലെ പ്രതിയും മലയാളിയാണ്. തൊട്ടടുത്ത മുറിയിലുള്ളവർ മദ്യപിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് തർക്കത്തിലേക്ക് വഴിവെച്ചത്. ജസീലിനൊപ്പം താമസിക്കുന്നവർ മദ്യപാനം ചോദ്യംചെയ്തതോടെ ആക്രമിക്കപ്പെടുകയായിരുന്നു. ഈസമയം പുറത്തുനിന്ന് ഭക്ഷണം കഴിച്ചെത്തിയ ജസീൽ തർക്കം പരിഹരിക്കാനായി സംസാരിക്കുന്നതിനിടെ മദ്യപൻ കഴുത്തിൽ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പോലീസെത്തിയാണ് പ്രതിയെ കീഴടക്കിയത്. മൃതദേഹം ദുബായ് റാഷിദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു. അബ്ദുറഹ്മാന്റെയും (ബാപ്പു) ഹജീബിയുടെയും മകനാണ് ജസീൽ. ഭാര്യ: മുഹ്സിന. മകൻ: മെസിൻ ജസീൽ (ഒരു വയസ്സ്). സഹോദരൻ: ജിൻഷാദ് (യു.കെ). Published: 19 Apr 2026, 01:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ദുബായിൽ കോഴിക്കോട് സ്വദേശി കുത്തേറ്റു മരിച്ചു
M
MathrubhumiSource Link
21 days ago