ദുബായിൽ 18 പ്രദേശങ്ങളിലെ റോഡ് നിർമാണം പൂർത്തിയായി

ദുബായിൽ 18 പ്രദേശങ്ങളിലെ റോഡ് നിർമാണം പൂർത്തിയായി

ദുബായ് : എമിറേറ്റിലെ 18 താമസ പ്രദേശങ്ങളിലെ കണക്‌ഷൻ റോഡ് നിർമാണം പൂർത്തിയാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അധികൃതർ അറിയിച്ചു. നഗര വികസനത്തിനും ജനസംഖ്യാ വളർച്ചയ്ക്കും അനുസൃതമായി നടപ്പാക്കിയ തീരുമാനത്തിലൂടെ 40 ശതമാനം വരെ യാത്രാസമയം കുറയും. മൊത്തം 13 കിലോമീറ്റർ ദൈർഘ്യത്തിലുള്ള പദ്ധതിയിൽ പുതിയ പാർക്കിങ് സ്ഥലങ്ങൾ, നടപ്പാതകൾ, തെരുവ് വിളക്കുകൾ എന്നിവയും ഉൾപ്പെടുന്നു. To advertise here, താമസ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വിവിധ ഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തിയാക്കിയതെന്ന് ആർ.ടി.എ.യിലെ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസിയിലെ റോഡ്സ് ഡയറക്ടർ ഹമദ് അൽ ഷെഹി പറഞ്ഞു. അൽ ഖവനീജ് ഒന്ന്, അൽ ബർഷ സൗത്ത് ഒന്ന്, നാദ് ഷമ്മ, ജുമൈറ ഒന്ന്, സബീൽ ഒന്ന്, അൽ റാഷിദിയ, മുഹൈസിന ഒന്ന്, അൽ ബർഷ ഒന്ന്, അൽ ഹുദൈബ, അൽ ഖൂസ് ഒന്നും മൂന്നും, അൽ സത്വ, അൽ തവാർ ഒന്ന്, മിർദിഫ്, ഉം റമൂൽ, ഉം സുഖീം ഒന്ന്, അൽ മിസർ എന്നീ പ്രദേശിങ്ങളിലാണ് റോഡുകൾ നിർമിച്ചത്. ഗതാഗത ശൃംഖലയുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര മൊബിലിറ്റിയിൽ മുൻപന്തിയിലെത്താനുമുള്ള അതോറിറ്റിയുടെ കാഴ്ചപ്പാടിന് അനുസൃതമാണിതെന്നും അൽഷെഹി വ്യക്തമാക്കി. താമസ പ്രദേശങ്ങളിലെ ഗതാഗതം സുഗമമാക്കിയതിലൂടെ മൊത്തത്തിലുള്ള സുരക്ഷാ നിലവാരം ഉയർത്താനും ഉപയോക്തൃ സംതൃപ്തി വർധിപ്പിക്കാനും സാധിക്കും. എമിറേറ്റിലെ അടിസ്ഥാന ഗതാഗത സൗകര്യങ്ങൾ വിപുലീകരിക്കുന്നതിലൂടെ നഗര ഭൂപ്രകൃതി മെച്ചപ്പെടുത്താനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനുമാണ് അതോറിറ്റി ശ്രമിക്കുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദുബായിൽ 18 പ്രദേശങ്ങളിലെ റോഡ് നിർമാണം പൂർത്തിയായി — Mathrub… | Boolokam