ദുബായ് : കെ.എം.സി.സി. ദുബായ് കോട്ടക്കൽ മണ്ഡലം റംസാൻ റിലീഫ് വിതരണോദ്ഘാടനം സംഘടിപ്പിച്ചു. To advertise here, രോഗംമൂലം കഷ്ടതയനുഭവിക്കുന്നവർക്ക് നൽകിവരുന്ന പ്രതിമാസ പെൻഷൻ പദ്ധതിയുടെ മൂന്നാംഘട്ട പ്രഖ്യാപനം ‘മുസാഅദ -2026’ ദുബായ് കെ.എം.സി.സി. സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു എടക്കുളം നിർവഹിച്ചു. കെ.എം.സി.സി. സംസ്ഥാന കമ്മിറ്റിയുടെ ഈദ്ഗാഹ് ഇഫ്‌താർ സംഗമത്തിനുശേഷമായിരുന്നു ചടങ്ങ്. ഇസ്മായിൽ എറയസ്സൻ അധ്യക്ഷത വഹിച്ചു. സംസ്ഥാനഭാരവാഹികളായ കെ.പി.എ. സലാം, ആർ. ശുകൂർ, പി.വി. നാസർ, അഫ്സൽ മൊട്ടമ്മൽ, അഹ്മദ്ബിച്ചി, സിദ്ദിഖ് കാലൊടി, ലത്തീഫ് തെക്കഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു. പി.ടി. അഷ്‌റഫ് സ്വാഗതവും അസീസ് വേളേരി നന്ദിയും പറഞ്ഞു. Published: 19 Mar 2026, 01:48 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ദുബായ് കെ.എം.സി.സി. റംസാൻ റിലീഫ് വിതരണം
M
MathrubhumiSource Link
about 2 months ago