ദുബായ് ഗ്ലോബൽ വില്ലേജിൽ ആഘോഷങ്ങൾ ഒഴിവാക്കി; വെടിക്കെട്ട് ഉണ്ടാകില്ല, ഡ്രോൺ ഷോയും ഒഴിവാക്കി

ദുബായ് ഗ്ലോബൽ വില്ലേജിൽ ആഘോഷങ്ങൾ ഒഴിവാക്കി; വെടിക്കെട്ട് ഉണ്ടാകില്ല, ഡ്രോൺ ഷോയും ഒഴിവാക്കി

M
MathrubhumiSource Link
ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ദുബായ് ഗ്ലോബൽ വില്ലേജിൽ ആഘോഷങ്ങളെല്ലാം ഒഴിവാക്കി. പെരുന്നാൾ ആഘോഷങ്ങളൊന്നും ഉണ്ടാകില്ല. ആഘോഷങ്ങളുടെ ഭാഗമായി നടത്താനിരുന്ന വെടിക്കെട്ട്, ഡ്രോൺ ഷോ എന്നിവ ഉണ്ടാകില്ല. സർക്കാർ നിർദേശപ്രകാരമാണ് തീരുമാനമെന്ന് ഗ്ലോബൽ വില്ലേജ് അധികൃതർ അറിയിച്ചു. പ്രാദേശിക സംഘർഷങ്ങൾ രൂക്ഷമായതോടെ ഗ്ലോബൽ വില്ലേജ് നിലവിൽ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ഫെബ്രുവരി 28 ന് ആക്രമണം ആരംഭിച്ചതുമുതൽ സുരക്ഷാ കരുതലിന്റെ ഭാഗമായാണ് കേന്ദ്രം അടച്ചത്. ദുബായ് പാർക്ക്സ് ആൻഡ് റിസോർട്സ്, ഐൻ ദുബായ് തുടങ്ങിയ ഒട്ടേറെ വിനോദസഞ്ചാര കേന്ദ്രങ്ങളും മുൻകരുതൽ നടപടിയായി താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. യു.എസ്-ഇസ്രയേൽ-ഇറാൻ സംഘർഷം 15 മത് ദിവസത്തിലേക്ക് കടന്നതോടെ അതീവസുരക്ഷയിലാണ് യു.എ.ഇ. To advertise here, Content Highlights: Cancellation of all Eid festivities at Global Village, Suspension of fireworks and drone shows Published: 14 Mar 2026, 06:36 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദുബായ് ഗ്ലോബൽ വില്ലേജിൽ ആഘോഷങ്ങൾ ഒഴിവാക്കി; വെടിക്കെട്ട് ഉണ… | Boolokam