ദുബായ് പോലീസിന് രണ്ട് ഗിന്നസ് ലോകറെക്കോഡുകൾ

ദുബായ് പോലീസിന് രണ്ട് ഗിന്നസ് ലോകറെക്കോഡുകൾ

M
MathrubhumiSource Link
ദുബായ് : ദുബായ് മാരത്തൺ 2026-ൽ രണ്ട് ഗിന്നസ് ലോകറെക്കോഡുകൾ സ്വന്തമാക്കി ദുബായ് പോലീസ്. തെയ്‌ക്വാൻഡോ യൂണിഫോമിൽ 48.6 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കിയാണ് പരിശീലകനായ സഈദ് ബിലാൽ ഗിന്നസ് റെക്കോഡിൽ ഇടംപിടിച്ചത്. To advertise here, 70 കിലോഗ്രാം ഭാരമുള്ള രോഗിയുമായി സ്ട്രെച്ചറിൽ 10 കിലോമീറ്ററിലേറെ ദൂരം 56.50 മിനിറ്റുകൊണ്ട് സഞ്ചരിച്ച് സെക്കൻഡ് ലെഫ്റ്റനന്റ് ഹസൻ ബിലാൽ, ഫസ്റ്റ് സെർജന്റ് ആരിഫ് അബ്ദുൽ റസാഖ്, ഫസ്റ്റ് കോർപ്പറൽ നബീൽ അൽ ഷംസി, ഫസ്റ്റ് കോർപ്പറൽ മുഹമ്മദ്‌ ഷരീഫ് എന്നിവരും റെക്കോഡ് നേട്ടം സ്വന്തമാക്കി. ദുബായ് പോലീസ് ഓഫീസേഴ്‌സ് ക്ലബ്ബിൽനടന്ന ചടങ്ങിൽ ദുബായ് പോലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി ഗിന്നസ് വേൾഡ് സാക്ഷ്യപത്രങ്ങൾ ഏറ്റുവാങ്ങി. ട്രെയിനിങ് ജനറൽ ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ ഡോ. ജാസിം മുഹമ്മദ്‌ ഹസൻ ഉൾപ്പെടെ ഒട്ടേറെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ചടങ്ങിൽ സംബന്ധിച്ചു. ശാരീരികവെല്ലുവിളികൾ നേരിടുന്ന സാഹചര്യങ്ങളിലും ഉദ്യോഗസ്ഥരുടെ സഹിഷ്ണുത, ഏകോപനം, കാര്യക്ഷമത എന്നിവയാണ് നേട്ടം വ്യക്തമാക്കുന്നത്. Published: 07 Apr 2026, 01:24 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദുബായ് പോലീസിന് രണ്ട് ഗിന്നസ് ലോകറെക്കോഡുകൾ — Mathrubhumi |… | Boolokam