ദുബായ് മിറാക്കിൾ ഗാർഡനിലേക്കുള്ള സൗജന്യ പ്രവേശനം നിർത്തി

ദുബായ് മിറാക്കിൾ ഗാർഡനിലേക്കുള്ള സൗജന്യ പ്രവേശനം നിർത്തി

M
MathrubhumiSource Link
ദുബായ് : ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമിതി പൂന്തോട്ടമായ ദുബായ് മിറാക്കിൾ ഗാർഡനിൽ താമസക്കാർക്ക് അനുവദിച്ചിരുന്ന സൗജന്യ പ്രവേശന കാലയളവ് അവസാനിച്ചതായി അധികൃതർ അറിയിച്ചു. To advertise here, എന്നാൽ ഈ മാസം അവസാനം വരെ താമസക്കാർക്ക് 52.50 ദിർഹത്തിന് വിനോദകേന്ദ്രത്തിലെ കാഴ്ചകൾ ആസ്വദിക്കാം. 12 വയസ്സിൽ താഴെയുള്ളവർക്ക് ഈ സീസൺ മുഴുവനും സൗജന്യമായി പ്രവേശിക്കാം. എമിറേറ്റ്സ് ഐ.ഡി. കൈവശമുള്ളവർക്കാണ് ഇളവുകൾ ലഭിക്കുക. ദിവസവും രാവിലെ ഒൻപത് മുതൽ രാത്രി ഒൻപത് വരെയാണ് പ്രവേശന സമയം. സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്താണ് പുതിയ തീരുമാനം. ഈ മാസം 15 മുതൽ 31 വരെ സൗജന്യ പ്രവേശനം പ്രഖ്യാപിച്ചിരുന്നെങ്കിലും സന്ദർശകരുടെ തിരക്ക് കാരണമാണ് തീരുമാനം റദ്ദാക്കുകയായിരുന്നു. അമിതമായ തിരക്ക് കാരണം വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം താത്കാലികമായി അടയ്ക്കുകയും ചെയ്തിരുന്നു. അഞ്ച് ലക്ഷത്തിലേറെ പൂക്കളിൽ നിർമിച്ച എമിറേറ്റ്സ് എ 380 വിമാനമാണ് പ്രധാന ആകർഷണങ്ങളിലൊന്ന്. വൈവിധ്യമാർന്ന പൂക്കൾ കൊണ്ടൊരുക്കിയ കാർട്ടൂൺ കഥാപാത്രങ്ങളും മൃഗങ്ങളും പക്ഷികളും കൊട്ടാരവുമെല്ലാം ആകർഷകമായ കാഴ്ചകളാണ്. Published: 22 Mar 2026, 12:59 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദുബായ് മിറാക്കിൾ ഗാർഡനിലേക്കുള്ള സൗജന്യ പ്രവേശനം നിർത്തി —… | Boolokam