ദുബായ് : നൂതനാശയങ്ങൾ നടപ്പാക്കിക്കൊണ്ട് ആഗോളതലത്തിൽ ഇനവേഷൻ കേന്ദ്രമെന്ന നിലയിൽ ദുബായിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് ഗ്ലോബൽ ഇനവേഷൻ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (ജി.ഐ.എം.ഐ) ദുബായ് മുനിസിപ്പാലിറ്റിക്ക് അന്താരാഷ്ട്ര പുരസ്കാരം സമ്മാനിച്ചു. ഇത്തരത്തിൽ നൂതനാശയം നടപ്പാക്കിയ ലോകത്തിലെ ആദ്യത്തെ മുനിസിപ്പാലിറ്റിയാണ് ദുബായ് മുനിസിപ്പാലിറ്റി. To advertise here, മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളുടെ നവീകരണപദ്ധതികൾ അടക്കം അന്താരാഷ്ട്ര അംഗീകാരത്തിന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. സാങ്കേതിക വിദ്യയിലൂന്നിയ അറിവും നവീകരണ ആശയങ്ങളും ഡിജിറ്റൽവത്കരിച്ചുകൊണ്ടുള്ള ദീർഘവീക്ഷണത്തോടുകൂടിയ പ്രവർത്തനങ്ങളാണ് മുനിസിപ്പാലിറ്റി നടപ്പാക്കുന്നത്. ജി.ഐ.എം.ഐ.യുടെ അന്താരാഷ്ട്ര അംഗീകാരം അഭിമാനമാണെന്ന് ദുബായ് മുനിസിപ്പാലിറ്റിയിലെ പ്ലാനിങ് ആൻഡ് ഗവേണൻസ് സെക്ടറിന്റെ സി.ഇ.ഒ. നാസർ ബുഷെഹാബ് പറഞ്ഞു. മുനിസിപ്പാലിറ്റി മാനേജ്‌മെന്റ് തലത്തിൽ നൂതനാശയങ്ങൾ നടപ്പാക്കുന്നതോടൊപ്പം മുനിസിപ്പൽ ജോലിയുടെ ഭാവി രൂപപ്പെടുത്താനും സഹായിക്കുന്ന സമഗ്രവും സുസ്ഥിരവുമായ പുതിയ ആവിഷ്കാരങ്ങളാണ് സ്വീകരിക്കുന്നത്. Published: 15 Mar 2026, 01:39 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ദുബായ് മുനിസിപ്പാലിറ്റിക്ക് അന്താരാഷ്ട്ര അംഗീകാരം
M
MathrubhumiSource Link
about 2 months ago