ദുബായ് : വേൾഡ് അസോസിയേഷൻ ഓഫ് സൂ ആൻഡ് അക്വേറിയംസ് (വാസ) ഔദ്യോഗിക അംഗമായി ദുബായ് സഫാരി പാർക്ക്. കഴിഞ്ഞ മാസം 19-നായിരുന്നു അംഗത്വം ലഭിച്ചത്. To advertise here, മൃഗസംരക്ഷണം, ക്ഷേമം, പൊതു വിദ്യാഭ്യാസം, ശാസ്ത്രഗവേഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് മൃഗശാലകളെയും അക്വേറിയങ്ങളെയും പ്രതിനിധീകരിക്കുന്ന മുൻനിര ആഗോള സംഘടനയാണ് വാസ. അതിനാൽ ദുബായ് സഫാരി പാർക്ക് കൈവരിച്ച നേട്ടങ്ങൾക്കുള്ള ആഗോള അംഗീകാരംകൂടിയാണ് വാസ അംഗത്വം. യൂറോപ്യൻ അസോസിയേഷൻ ഓഫ് സൂ ആൻഡ് അക്വേറിയ (ഈസ)യുമായുള്ള ദുബായ് സഫാരി പാർക്കിന്റെ നിലവിലുള്ള അംഗത്വത്തെ അടിസ്ഥാനമാക്കിയാണ് വാസയിൽ ദുബായ് സഫാരി പാർക്കിന് അംഗത്വംലഭിച്ചത്. ഇതോടെ പാർക്കിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ അന്താരാഷ്ട്രമാനം കൈവരികയും വൈദഗ്ധ്യം, ഗവേഷണം എന്നിവയിലേക്ക് കൂടുതൽപ്പേർ കടന്നുവരുകയും ചെയ്യും. കൂടാതെ പാർക്കിന്റെ ദീർഘകാല സുസ്ഥിരതയെയും ജൈവവൈവിധ്യ ലക്ഷ്യങ്ങളെയും പിന്തുണയ്ക്കുന്ന സംരക്ഷണഫണ്ടിങ് അവസരങ്ങൾ, വിജ്ഞാന വിനിമയ പ്ലാറ്റ്ഫോമുകൾ തുടങ്ങിയ ആഗോള സംരംഭങ്ങളിൽ പങ്കാളിത്തം സാധ്യമാക്കാനും വഴിയൊരുങ്ങും. താമസക്കാർക്കും സന്ദർശകർക്കും ഉപകാരപ്പെടുന്ന ലോകോത്തര വന്യജീവികേന്ദ്രമെന്ന നിലയിൽ വാസയിൽ അംഗത്വം ലഭിച്ചത് സുപ്രധാന നാഴികക്കല്ലാണെന്ന് ദുബായ് സഫാരി പാർക്ക് ഡയറക്ടർ മുന അൽഹജേരി പറഞ്ഞു. 300-ലേറെ വിഭാഗങ്ങളിൽ 3,000-ത്തിലേറെ മൃഗങ്ങൾ നിലവിൽ ദുബായ് സഫാരി പാർക്കിലുണ്ട്. Published: 19 Apr 2026, 01:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
