കരാർ ഒപ്പിട്ടു To advertise here, ദുബായ് : ദുബായ് സൗത്തിൽ 200 കോടി ദിർഹത്തിന്റെ ഭവനപദ്ധതിക്ക് കരാർ ഒപ്പിട്ടു. സൗത്ത് പ്രോപ്പർട്ടീസ് വികസിപ്പിക്കുന്ന ഹയാത്ത് ബൈ ദുബായ് സൗത്ത് എന്ന പാർപ്പിടപദ്ധതിയുടെ നിർമാണമാണ് ഉടൻ ആരംഭിക്കുക. മുഹമ്മദ് അബ്ദുൽ മുഹ്‌സിൻ അൽ ഖറാഫി ആൻഡ് സൺസിനാണ് നിർമാണചുമതല. ഒരു കോടി ചതുരശ്രയടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നതാണ് പദ്ധതി. ഇത് ദുബായിൽ വരാനിരിക്കുന്ന പ്രധാന റിയൽ എസ്റ്റേറ്റ് സംരംഭങ്ങളിലൊന്നാണ്. അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് വൻപദ്ധതി ഒരുങ്ങുന്നത്. ടൗൺ ഹൗസുകൾ, വില്ലകൾ, അപ്പാർട്ട്‌മെന്റുകൾ എന്നിവയുൾപ്പെടെ ഏകദേശം 2500 പാർപ്പിടയൂണിറ്റുകൾ പദ്ധതിയിലുണ്ടാകും. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്‌സ് റോഡ്, ജബൽ അലി ഫ്രീസോൺ എന്നിവയിലേക്ക് ഹയാത്തിൽനിന്ന് മികച്ച യാത്രാസൗകര്യവുമുണ്ടാകും. ആദ്യഘട്ടം 2028-ൽ പൂർത്തിയാകും. Published: 31 Mar 2026, 01:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ദുബായ് സൗത്തിൽ 200 കോടി ദിർഹത്തിന്റെ ഭവനപദ്ധതി
M
MathrubhumiSource Link
about 1 month ago