ദുബായ് ഹ്യൂമാനിറ്റേറിയൻ സഹായ ട്രക്കുകൾ ഗാസയിലേക്ക്

ദുബായ് ഹ്യൂമാനിറ്റേറിയൻ സഹായ ട്രക്കുകൾ ഗാസയിലേക്ക്

M
MathrubhumiSource Link
ദുബായ് : ദുരിതമനുഭവിക്കുന്ന ഗാസയിലെ ജനങ്ങൾക്കുള്ള സഹായവുമായി ദുബായ് ഹ്യൂമാനിറ്റേറിയൻ സഹായട്രക്കുകൾ പുറപ്പെട്ടു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശത്തിലാണ് അവശ്യ വൈദ്യസഹായ ഉത്പന്നങ്ങളുമായി ട്രക്കുകൾ ഗാസയിലേക്ക് പുറപ്പെട്ടത്. To advertise here, ഗ്ലോബൽ ഹ്യൂമാനിറ്റേറിയൻ ഇംപാക്റ്റ് ഫണ്ട് (ജി.എച്ച്.ഐ.എഫ്.) വഴി ദുബായ് ഹ്യൂമാനിറ്റേറിയൻ നേതൃത്വത്തിൽ മൂന്ന് ട്രക്കുകളിൽ 22.3 മെട്രിക് ടൺ മെഡിക്കൽ ഉത്പന്നങ്ങളാണ് ഗാസയിലെത്തിക്കുന്നത്. ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ.) നൽകിയ ഈ ജീവരക്ഷാ വൈദ്യസഹായങ്ങൾ ഏതാണ്ട് 1,10,000ദുരിതബാധിതർക്ക് അടിയന്തര ആരോഗ്യ സംരക്ഷണത്തിന് ഉപകരിക്കും. വർധിച്ചുവരുന്ന ആഗോള വെല്ലുവിളികൾക്കിടയിലും ഇത്തരത്തിൽ മാനുഷിക സഹായങ്ങൾ നൽകാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ടെന്ന് ദുബായ് ഹ്യൂമാനിറ്റേറിയൻ സി.ഇ.ഒ.യും ബോർഡ് അംഗവുമായ ഗ്യൂസെപ്പെ സാബ പറഞ്ഞു. ഗാസയിലേക്ക് കൂടുതൽ സഹായങ്ങളെത്തിക്കുന്നതിന് ദുബായ് ഹ്യൂമാനിറ്റേറിയന്റെ നേതൃത്വത്തിൽ കൂടുതൽ സമാഹരണം നടത്തും. Published: 06 Apr 2026, 01:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദുബായ് ഹ്യൂമാനിറ്റേറിയൻ സഹായ ട്രക്കുകൾ ഗാസയിലേക്ക് — Mathru… | Boolokam