തൃശ്ശൂർ: നാടിനെ ബാധിച്ച ദുരന്തങ്ങളിൽ ആരുടെ സഹായവും കിട്ടിയില്ലെങ്കിലും പതറാതെ പിടിച്ചുനിന്ന കേരളത്തെക്കണ്ട് ലോകം ആശ്ചര്യപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടും ജനങ്ങളും സർക്കാരിനൊപ്പം നിന്നുവെന്നതാണ് അതിജീവനരഹസ്യം. ജനങ്ങളെ വിശ്വാസത്തിലെടുത്താണ് സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങളും. അതാണ് വിജയത്തിന്റെ ഇഴയടുപ്പം. സർക്കാർ ജനങ്ങളെ വിശ്വാസത്തിലെടുക്കുന്നതുപോലെ ജനങ്ങൾ സർക്കാരിനേയും വിശ്വാസത്തിലെടുക്കുന്നു. To advertise here, അതാണ് വിജയമന്ത്രമെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരിലെ പട്ടിക്കാട്ട് നടന്ന തിരഞ്ഞെടുപ്പുപൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തംപോലുള്ള പ്രതിസന്ധിഘട്ടങ്ങളിൽ േകന്ദ്രം നിേഷധാത്മക നിലപാടാണ് സ്വീകരിച്ചത്. ഒരു സഹായവും നൽകിയില്ല. േകരളം തകരട്ടെ, നശിക്കട്ടെ, രക്ഷപ്പെടരുത് എന്ന നിലപാടായിരുന്നു കേന്ദ്രത്തിന്റേത്. ബി.ജെ.പി.യുടെ അതേ സമീപനമായിരുന്നു കോൺഗ്രസിനും യു.ഡി.എഫിനും. ബി.െജ.പി.യുടെ മനസ്സ് നേരിയതോതിൽപ്പോലും മുഷിയാൻ പാടില്ലെന്ന നിലപാടാണ് കോൺഗ്രസിനും. കേരളം തകരട്ടെയെന്ന് അവരും വിചാരിച്ചു. കേരളത്തിൽ സമഗ്രവികസം കൊണ്ടുവന്നത് 10 വർഷം തുടർച്ചയായി ഭരിച്ച എൽ.ഡി.എഫ്. ആണെന്നും അതിനുമുൻപ് ഭരിച്ച യു.ഡി.എഫ്. ഖജനാവ് ഏതാണ്ട് കാലിയാക്കിയും അതിന്റെ ഇരട്ടി ബാധ്യതയാക്കിയുമാണ് ഇറങ്ങിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് വികസനം വേണമെങ്കിൽ തുടർഭരണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. സി.പി.എം. മണ്ണുത്തി ഏരിയാ സെക്രട്ടറി എം.എസ്. പ്രദീപ് അധ്യക്ഷനായി. ഒല്ലൂരിലെ എൽ.ഡി.എഫ്. സ്ഥാനാർഥി കെ. രാജൻ, തൃശ്ശൂരിലെ എൽ.ഡി.എഫ്. സ്ഥാനാർഥി ആലങ്കോട് ലീലാകൃഷ്ണൻ, പുതുക്കാട്ടെ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. ഒളകര ആദിവാസി ഉന്നതിയിലെ മൂപ്പത്തി മാധവി, ഇഞ്ചയും തേനും മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. പാണഞ്ചേരിയിലെ കർഷകർക്കുവേണ്ടി പഴങ്ങൾ അടങ്ങിയ കൂടയും സമ്മാനിച്ചു. Content Highlights: Kerala's resilience against disasters attributed to public trust in the government., Criticism of the Central government and UDF's negative approach toward Kerala., LDF claims credit for comprehensive development over the last decade., Call for continuous governance to ensure sustained growth. Published: 28 Mar 2026, 08:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ദുരന്തങ്ങളിൽ പതറാത്ത കേരളത്തെ കണ്ട് ലോകം ആശ്ചര്യപ്പെട്ടു- മുഖ്യമന്ത്രി പിണറായി വിജയൻ
M
MathrubhumiSource Link
about 1 month ago