ദൃശ്യം 3-ന്റെ പുതിയ ഒടിടി കരാറുണ്ടാക്കുന്നത് വിലക്കി ഡൽഹി ഹൈക്കോടതി; നടപടി ആമസോൺ പ്രൈമിന്റെ ഹർജിയിൽ

ദൃശ്യം 3-ന്റെ പുതിയ ഒടിടി കരാറുണ്ടാക്കുന്നത് വിലക്കി ഡൽഹി ഹൈക്കോടതി; നടപടി ആമസോൺ പ്രൈമിന്റെ ഹർജിയിൽ

Entertainment Desk Last Updated: 22 April 2026, 10:04 PM IST മേയ് മാസത്തിലാണ് ദൃശ്യം 3 തിയേറ്ററുകളിലെത്തുക 'ദൃശ്യം 3' പോസ്റ്റർ | Photo: Facebook മോ ഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ദൃശ്യം 3-ന്റെ മൂന്നാം കക്ഷി ഒടിടി കരാറുണ്ടാക്കുന്നത് താത്കാലികമായി വിലക്കി ഡൽഹി ഹൈക്കോടതി. ജസ്റ്റിസ് ഹരീഷ് വൈദ്യനാഥൻ ശങ്കർ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് നിർമാതാക്കളായ ആശിർവാദ് സിനിമാസിനെ കരാറുണ്ടാക്കുന്നതിൽ നിന്ന് വിലക്കിയത്. ഏപ്രിൽ ഏഴിനാണ് ഡൽഹി ഹൈക്കോടതി ഈ എക്‌സ് പാർട്ടി ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ത്യയിലെ ആമസോൺ പ്രൈം വീഡിയോയുടെ മാതൃകമ്പനിയായ ആമസോൺ സെല്ലർ സർവീസാണ് ഹർജി നൽകിയത്. To advertise here, ദൃശ്യം പരമ്പരയിലെ ഭാവി ചിത്രങ്ങളുടെ സ്ട്രീമിങ് അവകാശം തങ്ങൾക്കാണെന്ന് 2020-ൽ ആശിർവാദ് സിനിമാസുമായുണ്ടാക്കിയ കരാറിൽ വ്യവസ്ഥയുണ്ടെന്ന ആമസോൺ പ്രൈമിന്റെ വാദം അംഗീകരിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. കേസിൽ അടുത്ത വാദം കേൾക്കുന്ന തിയ്യതി വരെ ആശിർവാദ് സിനിമാസ് മറ്റേതെങ്കിലും ഒടിടിയുമായി ദൃശ്യം 3-ന്റെ കരാറുണ്ടാക്കാൻ പാടില്ലെന്നാണ് ഉത്തരവ്. മറ്റൊരു ഒടിടി പ്ലാറ്റ്‌ഫോമിന്റെ ഓഫറിനെ കുറിച്ച് അറിവ് ലഭിച്ചതോടെ ആമസോൺ, ആശിർവാദുമായി ചർച്ചകൾ ആരംഭിച്ചിരുന്നു. എന്നാൽ അതിനിടെ ആശിർവാദ് സിനിമാസ് ഏകപക്ഷീയമായി കരാർ അവസാനിപ്പിക്കുകയും മറ്റൊരു പ്ലാറ്റ്‌ഫോമുമായുള്ള കരാറുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയും ചെയ്തതോടെയാണ് ആമസോൺ പ്രൈം കോടതിയെ സമീപിച്ചതെന്ന് ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു. മേയ് മാസത്തിലാണ് ദൃശ്യം 3 തിയേറ്ററുകളിലെത്തുക. Content Highlights: The Delhi High Court has temporarily restrained Aashirvad Cinemas from entering any third-party OTT agreements for Drishyam 3 after Amazon Prime claimed exclusive first rights for future sequels per a 2020 contract. Published: 22 Apr 2026, 10:04 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദൃശ്യം 3-ന്റെ പുതിയ ഒടിടി കരാറുണ്ടാക്കുന്നത് വിലക്കി ഡൽഹി ഹ… | Boolokam