ദൃശ്യവേദി പുരസ്‌കാരം കലാമണ്ഡലം കൃഷ്ണകുമാറിന് സമർപ്പിച്ചു

ദൃശ്യവേദി പുരസ്‌കാരം കലാമണ്ഡലം കൃഷ്ണകുമാറിന് സമർപ്പിച്ചു

M
MathrubhumiSource Link
തിരുവനന്തപുരം : കലാമണ്ഡലം കൃഷ്ണൻനായരുടെ സ്മരണാർഥം ദൃശ്യവേദി ഏർപ്പെടുത്തിയ പുരസ്‌കാരം കഥകളി നടൻ പ്രൊഫ. കലാമണ്ഡലം കൃഷ്ണകുമാറിന് സമ്മാനിച്ചു. അടൂർ ഗോപാലകൃഷ്ണനാണ് 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം നൽകിയത്‌. കെട്ടിടനിർമാണ രൂപകലയിൽ നാലാംതവണയും അന്താരാഷ്ട്ര പുരസ്‌കാരം നേടിയ ദൃശ്യവേദി അംഗം ശ്രീജിത് ശ്രീനിവാസിനെ ചടങ്ങിൽ ആദരിച്ചു. To advertise here, ഡോ. പി.വേണുഗോപാലൻ അധ്യക്ഷനായി. ഡോ. വി.ആർ.പ്രബോധചന്ദ്രൻനായർ കലാമണ്ഡലം കൃഷ്ണൻനായർ അനുസ്മരണവും ദൃശ്യവേദി സെക്രട്ടറി എസ്.ശ്രീനിവാസൻ മടവൂർ ഭാസി അനുസ്മരണപ്രസംഗവും നടത്തി. ഉപാധ്യക്ഷൻ എം.രവീന്ദ്രൻനായർ പ്രസംഗിച്ചു. Published: 28 Mar 2026, 02:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദൃശ്യവേദി പുരസ്‌കാരം കലാമണ്ഡലം കൃഷ്ണകുമാറിന് സമർപ്പിച്ചു —… | Boolokam