ദേവാലയങ്ങളിൽ ഓശാന ഞായർ ആചരണം

ദേവാലയങ്ങളിൽ ഓശാന ഞായർ ആചരണം

M
MathrubhumiSource Link
അടിമാലി : യേശുക്രിസ്‌തുവിന്റെ ജറുസലേം പ്രവേശനത്തെ അനുസ്‌മരിച്ച് ക്രൈസ്‌തവ വിശ്വാസികൾ ഓശാന ഞായർ ആചരിച്ചു. വിശുദ്ധ വാരാചരണത്തിന് തുടക്കമിടുന്ന ഈ ദിനത്തിൽ ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും നടന്നു. To advertise here, ജില്ലയിലെ വിവിധ പള്ളികളിൽ പുലർച്ചെ മുതൽ വിശ്വാസികൾ എത്തി. കുരുത്തോലകളേന്തിയുള്ള പ്രദക്ഷിണങ്ങളും പ്രത്യേക പ്രാർഥനകളും വിവിധ പള്ളികളിൽ നടന്നു.പണിക്കൻകുടി സെയ്ൻറ്‌ ജോൺ മരിയാവിയാനി പള്ളി, അടിമാലി സെയ്ന്റ് ജൂഡ് ദേവാലയം, അടിമാലി സെയ്ൻറ് ജോർജ് കത്തീഡ്രൽ പള്ളി, കൂമ്പൻപാറ ഫാത്തിമ മാതാ ചർച്ച്, ആയിരമേക്കർ സെയ്ൻറ് തോമസ് പള്ളി, ആയിരമേക്കർ സെയ്ന്റ് ജോർജ് ദേവാലയം തുടങ്ങി വിവിധ ദേവാലയങ്ങളിൽ ഓശാന ആചരിച്ചു. പണിക്കൻകുടി വിയാനി പള്ളിയിൽ നടന്ന തിരുകർമങ്ങൾക്ക് ഇടവക വികാരി ഫാദർ ജോസഫ് തേനംമാക്കൽ നേതൃത്വം നൽകി. മുതലക്കോടം സെയ്ൻറ് ജോർജ് ഫൊറോന പള്ളിയിൽനിന്ന്‌ ഓശാന ഞായറാചരണത്തിന്റെ ഭാഗമായി ലഭിച്ച കുരുത്തോലയുമായി പ്രദക്ഷിണത്തിനൊരുങ്ങുന്ന വിശ്വാസികൾ Published: 30 Mar 2026, 12:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദേവാലയങ്ങളിൽ ഓശാന ഞായർ ആചരണം — Mathrubhumi | Boolokam | Boolokam