ചെറുവത്തൂർ : മാതൃപൂജതന്നെയാണ് ദേവീപൂജയെന്ന് ഡോ. പള്ളിക്കൽ സുനിൽ പറഞ്ഞു. ചെറുവത്തൂർ ചക്രപുരം നരസിംഹ ലക്ഷ്മിനാരായണ ശ്രീകൃഷ്ണക്ഷേത്രത്തിൽ ദേവീഭാഗവത നവാഹയജ്ഞവേദിയിൽ ദേവീമാഹാത്മ്യം വർണിക്കുകയായിരുന്നു അദ്ദേഹം. To advertise here, ദേവീപൂജതന്നെയാണ് ദേവീഭാഗവത നവാഹയജ്ഞത്തോടനുബന്ധിച്ചുള്ള പൂജകളെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച രാവിലെ അഞ്ചിന് നടതുറന്ന് നിർമാല്യദർശനം. ഏഴിന് ഗണപതിഹോമം, സമൂഹ ലളിതാസഹസ്രനാമം, സമൂഹ വിഷ്ണുസഹസ്രനാമം, 7.30-ന് ഗ്രന്ഥ നമസ്കാരം. തുടർന്ന് അഷ്ടോത്തര ശതപീഠ വർണനം, പാർവതി പ്രാദുർഭാവം, ദേവീസ്ഥാനങ്ങളും ദേവീവ്രതങ്ങളും പാർവതീ സ്വയംവരം, ഇളാവൃതവൃത്താന്തം, ഭാരതവർണന, 10.30-ന് പാർവർവതി സ്വയംവരം. സ്വയംവര ഘോഷയാത്ര, രാത്രി ഏഴിന് ദീപാരധന, സമൂഹപ്രാർഥന, ഭജന. 7.05-ന് ആചാര്യപ്രഭാഷണം. Published: 06 Apr 2026, 02:39 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
