പന്തളം : മൂന്നുമാസത്തിലധികമായി കരിങ്ങാലിപ്പാടത്ത് വിരുന്നുവന്ന ദേശാടന പക്ഷികൾ പാടത്തുനിന്നും പറന്നകന്നു തുടങ്ങിയതോടെ നെൽക്കതിർ നുള്ളാനും ഓലത്തുമ്പത്തും മരച്ചില്ലകളിലും കൂടുകെട്ടി ഊഞ്ഞാലാടാനും കുരുവിക്കൂട്ടം കരിങ്ങാലി പാടത്തേക്ക് എത്തിക്കവിഞ്ഞു. നെല്ല് വിളഞ്ഞുതുടങ്ങിയ പാടത്തുനിന്ന് കൊയ്ത്ത് കഴിഞ്ഞ് കൃഷിക്കാർ കളം വിടുന്നതുവരെ കുരുവിക്കൂട്ടം ഇവിടെ പറന്നുരസിക്കുന്നുണ്ടാകും. To advertise here, പാടത്തിന് തീരത്തെ മരച്ചില്ലകളിൽ കാറ്റിലാടുന്ന കുരുവിക്കൂടുകൾ കാണാം. മുൻപ് ഇത്തരം കൂടുകൾ പാടത്തിന്റെ തീരത്ത് ധാരാളമായിരുന്നുവെങ്കിലും ഇപ്പോൾ ഇത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പാടത്തിന് നടുവിൽ നിത്യഹരിതവനംപോലെയുള്ള തുരുത്തും തീരത്തെ മരച്ചില്ലകളുമാണ് ഇവയുടെ സങ്കേതം. കൊയ്ത്ത് തീരുന്നതുവരെ ഇവിടം വിവിധതരം കിളികളുടെ ആവാസ മേഖലയാകും. മുമ്പ് എല്ലാ പാടങ്ങളുടേയും തീരത്ത് ഇത്തരത്തിൽ കൂട് കാണാമായിരുന്നെങ്കിലും ഇപ്പോൾ കരിങ്ങാലിപ്പാടത്തിന്റെ തീരത്തുമാത്രമാണ് തൂക്കണാം കുരുവികളുടെ കൂട് കാണാനാകുന്നത്. മൂന്നാഴ്ച മുമ്പുവരെ ദീർഘദൂര ദേശാടന പക്ഷികളുൾപ്പെടെ വിവിധ ഇനത്തിൽപ്പെട്ട നീർപക്ഷികളായിരുന്നു കരിങ്ങാലിപ്പാടത്ത് നിരന്നിരുന്നത്. ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട നീർത്തടമായ കരിങ്ങാലി പുഞ്ചയാണ് ദേശാടനപക്ഷികളുടെ പ്രധാന കേന്ദ്രം. ഇവിടം പക്ഷി നിരീക്ഷകരുടെയും ഒരു ഇഷ്ടസങ്കേതമാണ്. അപൂർവങ്ങളായ പല ദേശാടനപക്ഷികളും എത്തുന്നത് കരിങ്ങാലി പുഞ്ചയിലാണ്. സീസൺ മാറുന്നതനുസരിച്ച് പക്ഷികളുടെ വരവിലും വ്യത്യാസം വരും. ഇപ്പോൾ കൊയ്ത്ത് താമസിക്കുന്നതും യന്ത്രം ഉപയോഗിച്ച് ദിവസങ്ങൾക്കുള്ളിൽ കൊയ്ത്ത് അവസാനിക്കുന്നതും കാരണം കുരുവികളുടെ വരവിൽ ഗണ്യമായ കുറവുണ്ട്. Published: 03 Apr 2026, 01:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ദേശാടകർ പറന്നകന്നു; കരിങ്ങാലിയിൽ കതിരുനുള്ളാൻ കുരുവിയെത്തി
M
MathrubhumiSource Link
about 1 month ago