തിരുവനന്തപുരം : ദേശീയ മലയാളവേദിയും ഗ്ലോബൽ ഹെൽത്ത് ആൻഡ് എജുക്കേഷണൽ സൊസൈറ്റിയും ചേർന്ന് ഈദ് മാനവമൈത്രി സംഗമം-റംസാൻ നിലാവ് സംഘടിപ്പിച്ചു. To advertise here, മുൻ എം.പി. പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. തിരക്കഥാകൃത്ത് വിനു കിരിയത്ത് മുഖ്യാതിഥിയായി. ദേശീയപ്രസിഡന്റ് ഫസീഹ റഹീം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അഭിനയരംഗത്തെ മികവിനുള്ള ദേശീയ മലയാളവേദി പുരസ്‌കാരം യുവനടൻ ആദർശ് ഷാനവാസിന് സമ്മാനിച്ചു. ആർ.ജെ.ഡി. ദേശീയ ജനറൽ സെക്രട്ടറിയും കെ.ഡി.ഒ. ചെയർമാനുമായ നൗഷാദ് തോട്ടിൻകര മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബൽ ഹെൽത്ത് ആൻഡ് എജുക്കേഷണൽ സൊസൈറ്റി സംസ്ഥാനപ്രസിഡന്റ് ഡോ. ഗീത ഷാനവാസ്, ദേശീയ മലയാളവേദി സംസ്ഥാനപ്രസിഡന്റ് മുജീബ് റഹ്‌മാൻ, സൈക്കോളജിക്കൽ കൗൺസിലർ ഡോ. കെ.പി. അഹമ്മദ് മൗലവി, സദ്ഗുരു അനിൽ അനന്തചൈതന്യ തുടങ്ങിയവർ പങ്കെടുത്തു. Published: 30 Mar 2026, 12:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
