ദേശീയപതാക നൽകി വിദ്യാർഥികളെ സ്വീകരിച്ച് ദുബായ് പോലീസ്

ദേശീയപതാക നൽകി വിദ്യാർഥികളെ സ്വീകരിച്ച് ദുബായ് പോലീസ്

ദുബായ് : ഇടവേളയ്ക്കുശേഷം സ്കൂളിലേക്ക് തിരിച്ചെത്തിയ വിദ്യാർഥികളെ ദുബായ് പോലീസ് ദേശീയപതാക നൽകി സ്വീകരിച്ചു. ദേശീയ സ്വത്വബോധം ശക്തമാക്കാനാണ് പതാകകൾ നൽകിയത്. സ്കൂളുകൾ തുറന്നതോടെ ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിന് സമഗ്രപദ്ധതികളാണ് പോലീസ് നടപ്പാക്കുന്നത്. To advertise here, ട്രാഫിക് ജനറൽ വകുപ്പ്, ഓപ്പറേഷൻസ് ജനറൽ വകുപ്പ്, എമിറേറ്റിലുടനീളമുള്ള പോലീസ് സ്റ്റേഷനുകൾ എന്നിവ സംയുക്തമായാണ് ഗതാഗതം സുഗമമാക്കുന്നത്. തിരക്കേറിയ സമയങ്ങളിൽ ഗതാഗതംനിയന്ത്രിക്കാൻ അധിക പട്രോളിങ് സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്. ദുബായ് പോലീസിന്റെ ടൂറിസ്റ്റ് പോലീസ് വാഹന വ്യൂഹത്തിൽനിന്നുള്ള ആഡംബരവാഹനങ്ങളും ഒട്ടേറെ സ്കൂളുകൾക്ക് സമീപം നിലയുറപ്പിച്ചിരുന്നു. ഇത് വിദ്യാർഥികൾക്ക് കൗതുകവും സന്തോഷവും സമ്മാനിച്ചു. വിദ്യാർഥികൾക്ക് സുരക്ഷിതവും സന്തോഷകരവുമായ പഠനാന്തരീക്ഷം ഒരുക്കാനാണ് ശ്രമിക്കുന്നതെന്ന് പോലീസിലെ സ്കൂൾ സെക്യൂരിറ്റി സംരംഭത്തിന്റെ മേധാവിയായ ക്യാപ്റ്റൻ മാജിദ് ബിൻ സഈദ് അൽ കഅബി പറഞ്ഞു. കുട്ടികളിൽ പൗരബോധവും അഭിമാനവും വളർത്താനാണ് പതാകകൾ സമ്മാനിച്ചത്. വിദ്യാർഥികൾക്കും പോലീസിനുമിടയിലുള്ള ബന്ധം ശക്തമാക്കാനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും സംരംഭം ലക്ഷ്യമിടുന്നുണ്ടെന്നും കഅബി വ്യക്തമാക്കി. Published: 21 Apr 2026, 01:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദേശീയപതാക നൽകി വിദ്യാർഥികളെ സ്വീകരിച്ച് ദുബായ് പോലീസ് — Mat… | Boolokam