ദേശീയപാത കൊറ്റിയോട് ഭാഗത്ത് അപകടങ്ങളേറുന്നു

ദേശീയപാത കൊറ്റിയോട് ഭാഗത്ത് അപകടങ്ങളേറുന്നു

M
MathrubhumiSource Link
ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് അപകടം. മുന്നറിയിപ്പ് സംവിധാനങ്ങൾ വേണം To advertise here, ചിറക്കൽപ്പടി : പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കൊറ്റിയോട് മേഖലയിൽ വാഹനാപകടങ്ങൾ പതിവാകുന്നു കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ട് അപകടങ്ങളാണ് സംഭവിച്ചത്. തിങ്കളാഴ്ച രാവിലെ നിയന്ത്രണംവിട്ട കാർ റോഡരികിലെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയും കടയ്ക്ക് നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തു. ഡ്രൈവർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ചതും ഇവിടെയാണ്. കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ എതിരെവരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോഡ്രൈവർക്ക് സാരമായി പരിക്കേൽക്കുകയുമുണ്ടായി. മണ്ണാർക്കാട് ഭാഗത്തുനിന്ന് വരുമ്പോഴും പാലക്കാടുനിന്ന് മണ്ണാർക്കാട് ഭാഗത്തേക്കുവരുമ്പോഴും ഇരുഭാഗത്തും രണ്ടുവളവുകൾ ഒരേസമയം പിന്നിട്ടാണ് കൊറ്റിയോട് ഭാഗത്തെത്തുന്നത്. വാഹനങ്ങൾ അമിതവേഗതയിലാകുമ്പോൾ നിയന്ത്രണംവിടുകയാണെന്ന് നാട്ടുകാരും പറയുന്നു. റോഡ് നവീകരിച്ചപ്പോഴും ഇവിടെ വളവുകൾ നിവർത്തിയിട്ടില്ല. മഴപെയ്യുന്ന സമയത്തും അപകടങ്ങൾ പതിവാണ്. കഴിഞ്ഞ മഴക്കാലത്തും നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്. കാൽനടയായി മദ്രസാവിദ്യാർഥികളും മറ്റു യാത്രക്കാരും സഞ്ചരിക്കുന്ന റോഡുകൂടിയാണിത്. വാഹനാപകടങ്ങൾ കാൽനട യാത്രക്കാർക്കുകൂടി ആശങ്ക സൃഷ്ടിക്കുകയാണ്. വാഹനമോടിക്കുന്നവർക്ക് പെട്ടെന്ന് കാണുന്ന തരത്തിലുള്ള മുന്നറിയിപ്പ് ബോർഡുകളുൾപ്പെടെയുള്ള സംവിധാനങ്ങൾ ഈഭാഗത്ത് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. Published: 25 Mar 2026, 02:58 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദേശീയപാത കൊറ്റിയോട് ഭാഗത്ത് അപകടങ്ങളേറുന്നു — Mathrubhumi |… | Boolokam