ചടയമംഗലം : കടമ്പാട്ടുകോണം-ആര്യങ്കാവ് ദേശീയപാതയ്ക്കായി ഭൂമി വിട്ടുനൽകിയവർക്ക് നഷ്ടപരിഹാരം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ജനകീയസമരസമിതിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ദേശീയപാത ഹൈവേയുടെ പ്രോജക്ട് ഓഫീസിലേക്ക് ബഹുജനമാർച്ചും ധർണയും നടത്തി. To advertise here, 12 വില്ലേജുകളിലെ നൂറുകണക്കിന് കുടുംബങ്ങളാണ് ഭൂമിയും വീടും നഷ്ടപ്പെട്ട് വഴിയാധാരമായത്. ഭൂമിയുടെ ക്രയവിക്രയവും കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയവ ഉൾപ്പെടെ മുടങ്ങി. വർഷങ്ങൾ കഴിഞ്ഞിട്ടും ഇരകൾക്ക് മതിയായ നഷ്ടപരിഹാരം നൽകി പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ ബന്ധപ്പെട്ടവർ ശ്രമിക്കുന്നില്ല. ധർണ സമരസമിതി ചെയർമാൻ മുഹമ്മദ് ഇക്ബാൽ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ നന്ദനൻപിള്ള, മുരളീധരൻപിള്ള, ഷെരീഫുദ്ദീൻ എന്നിവർ പ്രസംഗിച്ചു Published: 05 Apr 2026, 01:20 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
