തളിപ്പറമ്പ് : ഒരു ഭാഗത്ത് ദേശീയപാത നിർമാണം പുരോഗമിക്കുമ്പോൾ തന്നെ മറുഭാഗത്ത് സർവീസ് റോഡിനെ ചൊല്ലി നാട്ടുകാരിൽ ആശങ്ക. കുപ്പം കപ്പണത്തട്ട്-ചുടല-മുക്കുന്ന് പ്രദേശത്താണ് വഴിമുട്ടുമോയെന്നോർത്ത് നാട്ടുകാർ വിഷമത്തിലായത്. To advertise here, ചുടലയിൽ നിന്നും കപ്പണത്തട്ട് വഴി കുപ്പം പാലത്തിലേക്ക് റോഡുണ്ട്. എന്നാൽ തിരിച്ചുപോകുന്നതിനെ ചൊല്ലിയാണ് ആശങ്ക. വ്യക്തിയിൽനിന്നും താത്കാലികാവശ്യത്തിനുവാങ്ങിയ സ്ഥലത്തിലൂടെയാണ് ഇപ്പോൾ സർവീസ് റോഡ് കടന്നുപോകുന്നത്. പ്രശ്നം പലവട്ടം ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരമുണ്ടാകുന്നില്ല. ദേശീയപാതയിൽനിന്നും മുക്കുന്ന് ഭാഗത്തേക്കുള്ള അപ്രോച്ച് നിർമാണത്തിലും അപാകം ചൂണ്ടിക്കാട്ടുന്നുണ്ട്. യാത്രാ ബസും സ്കൂൾ ബസും ഉൾപ്പെടെ ഏറെ വാഹനങ്ങൾ കടന്നുപോകുന്ന വഴി കൂടിയാണിത്. കുപ്പം ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു ദേശീയപാതയിൽ കുപ്പം-കപ്പണത്തട്ട്-ചുടല ഭാഗത്തെ സർവീസ് റോഡ് പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കുപ്പം ആക്ഷൻ കമ്മിറ്റി രൂപവത്കകരിച്ചു. കെ.വി. അബ്ദുള്ള ഹാജി (ചെയ), ടി.പി. ഷെഫീക്ക് (കൺ.) എന്നിവരടങ്ങുന്നതാണ് കമ്മിറ്റി. ദേശീയപാത വികസനത്തിലെ അശാസ്ത്രീയത അവസാനിപ്പിക്കുക, കുപ്പം-കപ്പണത്തട്ട്-ചുടല-തിരുവട്ടൂർ സർവീസ് റോഡ് ഉടൻ അനുവദിക്കുക, അണ്ടർപാസിനോടൊപ്പം സുരക്ഷിതമായ നടപ്പാത ഉറപ്പാക്കുക, മുക്കുന്ന് റോഡിലേക്കുള്ള യാത്രക്ലേശം പരിഹരിക്കുക, ശാസ്ത്രീയമായ ഓവുചാൽ സംവിധാനം നടപ്പാക്കുക എന്നിവയാണ് ആവശ്യങ്ങൾ. മഴയിൽ റോഡിൽ ചെളിനിറഞ്ഞു ദേശീയപാത നിർമാണസമയത്ത് മണ്ണും വെള്ളവും കുത്തിയൊലിച്ചെത്തിയ സി.എച്ച്. നഗറിലെ റോഡിൽ ഞായറാഴ്ച പുലർച്ചെ വീണ്ടും ചെളി പ്രശ്നം. പുലർച്ചെ പെയ്ത ശക്തമായ മഴയിൽ റോഡിൽ ചെളി നിറഞ്ഞിരുന്നു. കാൽനടയാത്ര പോലും പ്രയാസമായി.

ദേശീയപാത സർവീസ് റോഡിനെ ചൊല്ലി കുപ്പത്ത് ആശങ്ക
M
MathrubhumiSource Link
about 2 months ago