പുനലൂർമുതൽ കോട്ടവാസൽവരെ To advertise here, തെന്മല :കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ഗതാഗതത്തിനു ഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റാൻ തുടങ്ങി. പുനലൂർമുതൽ കോട്ടവാസൽവരെ പാതയിലേക്ക് ചരിഞ്ഞുനിൽക്കുന്ന മരങ്ങളും ശിഖരങ്ങളുമാണ് മുറിച്ചുമാറ്റുന്നത്. കഴിഞ്ഞദിവസം ഇടമൺ പവർഹൗസിനു സമീപം കാത്തിരിപ്പുകേന്ദ്രത്തിനും റോഡിനും മുകളിലേക്കു ചരിഞ്ഞുനിന്ന വലിയ ആൽമരത്തിൻെറ ശിഖരവും ഒറ്റക്കൽ മാൻമാർക്ക്, പത്തേക്കർ ഭാഗങ്ങളിൽ മഴക്കാലത്ത് ഗതാഗതത്തിനു ഭീഷണിയായി നിന്ന ഒട്ടേറെ മരങ്ങളും മുറിച്ചുനീക്കി. ഗതാഗതത്തിനു തടസ്സമുണ്ടാകാത്ത തരത്തിലാണ് മരങ്ങൾ മുറിച്ചുനീക്കുന്നത്. ദേശീയപാതയിൽ മഴക്കാലത്തും കാറ്റുള്ളപ്പോഴും മരംവീണു ഗതാഗതം തടസ്സപ്പെടുന്നതും അപകടാവസ്ഥയും 'മാതൃഭൂമി' വാർത്തയാക്കിയിരുന്നു. മുറിക്കുന്ന മരത്തിന്റെ തടിയും ശിഖരങ്ങളുമെല്ലാം പാതയോരത്തു കിടക്കുന്നത് മറ്റൊരു ഭീഷണിയാകുന്നു. ഇരുഭാഗങ്ങളിൽനിന്നും വാഹനങ്ങളെത്തുമ്പോൾ കാൽനടയാത്രികർക്ക് ഒഴിഞ്ഞുനിൽക്കാനാകുന്നില്ല. കൂടാതെ വാഹനങ്ങൾ പാതയോരത്ത് പാർക്ക് ചെയ്യുന്നതിനും തടസ്സമാകുന്നുണ്ട്. അതിനാൽ മരങ്ങൾ മുറിക്കുന്നതിനൊപ്പം ഇവ നീക്കംചെയ്യാനും നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. Published: 28 Mar 2026, 02:14 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ദേശീയപാതയിലെ ഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റാൻ തുടങ്ങി
M
MathrubhumiSource Link
about 1 month ago