കരിവെള്ളൂർ : ദേശീയപാതയിൽ പാലത്തര പാലത്തിന് മുകളിലുള്ള ഇരുമ്പുകമ്പികൾ അപകടഭീഷണി ഉയർത്തുന്നു. പാലത്തരയിൽ പുതുതായി നിർമിച്ച പാലവും റോഡും യോജിക്കുന്ന ഭാഗത്താണ് നല്ല കനമുള്ള ഇരുമ്പുകമ്പികൾ ഉയർന്നുനിൽക്കുന്നത്. പാലത്തിന്റെ നിർമാണം പൂർണമായും പൂർത്തിയായിട്ടില്ല. അതിന് മുൻപുതന്നെ ഇരുഭാഗത്തേക്കും വാഹനങ്ങൾ പോകാൻ അനുവദിച്ചിരുന്നു. പാലം റോഡുമായി ചേരുന്ന ഭാഗത്തെല്ലാം കമ്പികൾ ഉയർന്നുനിൽക്കുന്നുണ്ട്. To advertise here, ഇടയ്ക്ക് ടാർമിശ്രിതം കൊണ്ട് മൂടാറുണ്ടെങ്കിലും വാഹനങ്ങൾ കടന്നുപോകുമ്പോൾ വീണ്ടും കമ്പികൾ പുറത്തുവരുന്നുണ്ട്. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിലാണ് ഏതുസമയവും അപകടത്തിന് ഇടയാക്കുന്നനിലയിൽ കമ്പികൾ ഉയർന്നുനിൽക്കുന്നത്. ചെറിയ വാഹനങ്ങൾ ശ്രദ്ധിക്കാതെ കമ്പികൾക്ക് മുകളിൽ കയറിയാൽ അപകടം ഉറപ്പാണ്. വാഹനങ്ങളുടെ ടയറുകളിൽ കമ്പികൾ കുത്തിക്കയറുന്നുണ്ട്. ഉയർന്നുനിൽക്കുന്ന കമ്പികൾ അടിയന്തരമായി നീക്കിയില്ലെങ്കിൽ വലിയ അപകടത്തിനിടയാക്കും. Published: 08 Apr 2026, 04:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ദേശീയപാതയിൽ അപകടഭീഷണിയായി ഇരുമ്പുകമ്പികൾ
M
MathrubhumiSource Link
about 1 month ago