തെന്മല : കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ഇടമൺ എൽ.പി.എസ്. കവല അപകടമേഖലയാകുന്നു. വളവും ഇറക്കവും നിറഞ്ഞ ഈ ഭാഗത്ത് പലപ്പോഴും അപകടമൊഴിവാകുന്നത് തലനാരിഴയ്ക്കാണ്. ഇടമൺ-34ൽനിന്ന് കയറ്റംകയറിവരുന്ന വാഹനങ്ങൾക്ക് എതിർദിശയിൽനിന്നെത്തുന്ന വാഹനങ്ങളെ കാണാനാകുന്നില്ല. വളവിൽ ദേശീയപാതയ്ക്ക് വേണ്ടത്ര വീതിയില്ല. ഇവിടെ സ്കൂളിനു പുറമേ വ്യാപാരസ്ഥാപനങ്ങളും ഫെഡറൽ ബാങ്കും പ്രവർത്തിക്കുന്നുണ്ട്. പലപ്പോഴും ബാങ്കിലുൾപ്പെടെയെത്തുന്നവർക്ക് ദേശീയപാത മുറിച്ചുകടക്കുന്നത് കനത്ത വെല്ലുവിളിയാകുന്നു. പാത മുറിച്ചുകടക്കുമ്പോൾ കാൽനടയാത്രികർ ഇടമൺ-34 ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങളുടെ മുന്നിൽപ്പെടുകയാണ്. പ്രായമായവരും കുട്ടികളുമാണ് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്. പാതയ്ക്ക് വീതിയില്ലെങ്കിലും ഏറ്റവും കൂടുതൽ ഓവർടേക്കിങ് നടക്കുന്നതും ഇവിടെയാണ്. ദേശീയപാതയ്ക്ക് ഈ ഭാഗത്ത് വീതികൂട്ടുന്നതിനൊപ്പം വളവിനോടുചേർന്ന് പാതയുടെ ചരിവ് ഉയർത്തണമെന്നും അപകടമൊഴിവാക്കാനായി ‘ബ്ലൈൻഡ് സ്പോട്ട് കണ്ണാടി’ സ്ഥാപിക്കണമെന്നും ആവശ്യമുണ്ട്. To advertise here, Published: 30 Mar 2026, 01:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ദേശീയപാതയിൽ ഇടമൺ എൽ.പി.എസ്. കവല ‘ബ്ലൈൻഡ് സ്പോട്ടിൽ’
M
MathrubhumiSource Link
about 1 month ago