ദേശീയപാതയിൽ കക്കൂസ് മാലിന്യം ഒഴുക്കി

ദേശീയപാതയിൽ കക്കൂസ് മാലിന്യം ഒഴുക്കി

പാപ്പിനിശ്ശേരി : ദേശീയപാതയിൽ പാപ്പിനിശ്ശേരി കോട്ടൻസിന് പിറകുവശത്ത് കക്കൂസ് മാലിന്യം ഒഴുക്കി. ചൊവ്വാഴ്ച രാവിലെയോടെയാണ് പരിസരവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന പാതയ്ക്കരികിലാണ് മാലിന്യം ഒഴുക്കിയത്. ഇതിനുസമീപം നിരവധി വീടുകളുണ്ട്. നൂറുകണക്കിനാളുകൾ സമീപത്ത് താമസിക്കുന്നുണ്ട്. To advertise here, രാവിലെ മുതൽ പ്രദേശത്താകെ രൂക്ഷമായ ദുർഗന്ധം പരന്നതോടെയാണ് നാട്ടുകാർ അന്വേഷണം നടത്തിയത്. പാതയോട് ചേർന്ന ഭാഗത്തുതന്നെ മാലിന്യം കെട്ടിക്കിടക്കുന്നതുമൂലം കാൽനടയാത്രികരും ഇരുചക്രവാഹന യാത്രികരുമാണ് കൂടുതൽ ദുരിതത്തിലായത്. രാത്രിയും പുലർച്ചെയുമാണ് മാലിന്യം തള്ളുന്നത്. മുൻപ് ദേശീയപാതയോരത്ത് വലിയ തോതിൽ മാലിനും തള്ളുന്ന സ്ഥിതിയുണ്ടായിരുന്നു. നാട്ടുകാരും യുവജന സംഘടനകളും കാവലിരുന്ന്‌ മാലിന്യം തള്ളുന്നവരെ അന്ന് പിടികൂടിയിരുന്നു. പിന്നീട് നിരീക്ഷണ ക്യാമറകൾകൂടി സ്ഥാപിച്ചു. എന്നാൽ ക്യാമറകൾ പലതും കേടായതോടെയാണ് മാലിന്യം തള്ളാൻ തുടങ്ങിയത്. Published: 22 Apr 2026, 01:58 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദേശീയപാതയിൽ കക്കൂസ് മാലിന്യം ഒഴുക്കി — Mathrubhumi | Boolok… | Boolokam