ദേശീയപാതയിൽ കെണിയൊരുക്കിവൈദ്യുതി വകുപ്പ്

ദേശീയപാതയിൽ കെണിയൊരുക്കിവൈദ്യുതി വകുപ്പ്

M
MathrubhumiSource Link
ബക്കളം : ഏത് സമയവും അപകടംവരാവുന്ന രീതിയിലാണ് ബക്കളം ദേശീയപാതക്കരികിൽ വൈദ്യുതി വകുപ്പ് കെണിയൊരുക്കിയിരിക്കുന്നത്. To advertise here, ബക്കളം മേൽപ്പാലത്തിന് സമീപം താഴെ സർവീസ് റോഡരികിലെ വൈദ്യുതത്തൂണിൽ വകുപ്പിന്റെ വലിയ കേബിളുകൾ ചുറ്റിവെച്ചനിലയിലാണ്. പാതയിലൂടെ പായുന്ന കൂറ്റൻ ചരക്ക് ലോറികളും വലിയ ടൂറിസ്റ്റ് ബസുകളും ചുറ്റിവെച്ച കേബിളുകൾ തൊട്ടുരുമ്മിയാണ് കടന്നുപോകുന്നത്. ബക്കളം ടൗണിലും സമീപത്തമുള്ള ഒട്ടുമിക്ക വൈദ്യുതത്തൂണുകളിലും പലതരത്തിലുള്ള കേബിളുകൾ ചുറ്റിവെച്ചത് കാണാം. ചില തൂണുകളിൽ തഴെഭാഗത്തും മറ്റുചിലതിൽ അല്പം ഉയരത്തിലുമായി നിരവധി തൂണുകളിൽ കേബിളുകൾ ചുറ്റിവെച്ചിട്ടുണ്ട്. ഇതിൽ ആവശ്യമുള്ളവയും അല്ലാത്തവയും ഉണ്ട്. അധികൃതരുടെ ഭാഗത്തുനിന്നും ഇവ നീക്കംചെയ്യാൻ നടപടിയില്ല. ദേശീയപാതാ വികസനം നടക്കുന്ന കണ്ണൂർ റീച്ചിലെ കുറ്റിക്കോൽ മുതൽ മാങ്ങാട് വരെയുള്ള ഭാഗത്ത് നിർമിച്ച നടപ്പാതകൾ കാണുമ്പോൾ ആരും മൂക്കത്ത് വിരൽവെച്ച് പോകും. നടപ്പാതകളുടെ മധ്യത്തിൽ എല്ലായിടത്തും വൈദുതത്തൂണുകളാണ്. ചില സ്ഥലങ്ങളിൽ താങ്ങായി കൊടുത്ത തൂണും അതേ നടപ്പാതയിൽത്തന്നെ. കാൽനടയാത്രക്കാർ സർവീസ് റോഡിൽ ഇറങ്ങി നടക്കേണ്ടുന്ന ഗതികേടിലാണ്. തൂൺ മാറ്റിവെക്കുമ്പോൾ ദേശീയപാതാ അധികൃതരുടെ ഭാഗത്തുനിന്ന്‌ വലിയ വീഴ്ചയുണ്ടായതായി ഇതിൽനിന്ന്‌ വ്യക്തമാണ്. അതിനിടെയാണ് ഇതേ നടപ്പാതകളിൽ വൈദുതി വകുപ്പിന്റെ കേബിൾക്കെണികളും വലിയ ഭീഷണി ഉയർത്തുന്നത്. Published: 08 Apr 2026, 04:14 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദേശീയപാതയിൽ കെണിയൊരുക്കിവൈദ്യുതി വകുപ്പ് — Mathrubhumi | Bo… | Boolokam