തെന്മല : തെന്മലയിൽ ദേശീയപാതയോടു ചേർന്ന് മലമുകളിൽ കരടിയും കുഞ്ഞുങ്ങളും. തെന്മല എം.എസ്.എൽ. ഭാഗത്താണ് കഴിഞ്ഞ ദിവസം കരടികളെ കണ്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ തെന്മല പഞ്ചായത്തിലെ അക്കൗണ്ടന്റ് രാജലക്ഷ്മി, സി.ഡി.എസ്. ചെയർപേഴ്‌സൺ ജെ.എസ്.ശ്യാമ, ആർ.പി.മാരായ ബ്ളെസി, ലാലി എന്നിവർ തെന്മലയിൽനിന്ന് കഴുതുരുട്ടിയിലേക്കു പോകുന്നതിനിെടയാണ് ദേശീയപാതയോടുചേർന്ന് കഴുതുരുട്ടിയാറിനു മറുവശത്തുള്ള വനത്തിൽ കരടികളെ കണ്ടത്. കരടിയും രണ്ടു കുഞ്ഞുങ്ങളും വനത്തിലെ പാറക്കെട്ടിൽ നിൽക്കുകയായിരുന്നു. കാഴ്ചക്കാർ ഏറിയതോടെ ശബ്ദം കേട്ട ഭാഗത്തേക്ക് അമ്മക്കരടി നോക്കുകയും കുഞ്ഞുങ്ങളെ പെട്ടന്നുതന്നെ പുറത്തുകയറ്റി പാറയുടെ ഭാഗത്തേക്കു മറയുകയുംചെയ്തു. ഏതാനും മിനിറ്റുകൾ മാത്രമാണെങ്കിലും കരടികളെ നേരിട്ടുകാണാനായതിൻെറ സന്തോഷത്തിലായിരുന്നു ദേശീയപാതയിലൂടെയെത്തിയ യാത്രക്കാർ. ഈ ഭാഗത്ത് മുൻപ് കാട്ടുപോത്തിനെയും പുലിയെയും കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് കരടികളെ കാണുന്നത്. To advertise here, Published: 05 Apr 2026, 01:20 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ദേശീയപാതയ്ക്കടുത്ത് കരടിയും കുഞ്ഞുങ്ങളും
M
MathrubhumiSource Link
about 1 month ago