തളിപ്പറമ്പ് : ചുടലയിൽ ദേശീയപാതാ നിർമാണ പ്രവൃത്തി മന്ദഗതിയിൽ. കുന്നും ചെരിവും വളവുകളും ഉള്ള ഈ ഭാഗത്ത് കൂറ്റൻപാലം നിർമിക്കുന്ന പ്രവൃത്തിയാണ് നടന്നുവരുന്നത്. ഇവിടെനിന്ന് ദേശീയപാത പാലം വഴി പുതുതായി പണിയുന്ന കുപ്പം പാലത്തിലെത്തി അവിടെനിന്ന് തിരിഞ്ഞാണ് കീഴാറ്റൂർ ഭാഗത്തേക്കുള്ള റോഡിൽ പ്രവേശിക്കുന്നത്. തുടർന്ന് കുറ്റിക്കോലിൽ എത്തിച്ചേരും. സങ്കീർണമായ ഭൂപ്രകൃതി കാരണംകൂടിയാണ് ചുടലഭാഗത്ത് പ്രവൃത്തി മന്ദഗതിയിലായത്. To advertise here, ചുടലവളവിന് സമീപത്തും കഴിഞ്ഞവർഷം മണ്ണിടിച്ചിലുണ്ടായ സ്ഥലത്തും അപകടം പതിയിരിക്കുകയാണ്. ചുടലവളവിൽ റോഡിന്റെ താഴ്ചയുള്ള ഭാഗം മുഴുവൻ കാടുമൂടിയനിലയിലാണ്. സമീപത്ത് മണ്ണിടിച്ചിൽ തടയാനായി കോൺക്രീറ്റ് മതിൽ നിർമിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ചുടലയ്ക്ക് സമീപം കഴിഞ്ഞ മഴക്കാലത്ത് ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞ് ദിവസങ്ങളോളം ഗതാഗതം സ്തംഭിച്ചിരുന്നു. മണൽച്ചാക്കുകൾ അട്ടിയിട്ട് പണിതിട്ടാണ് താത്‌കാലിക പരിഹാരം ഉണ്ടാക്കിയത്. ഈ വർഷവും ശക്തമായി മഴപെയ്യുമ്പോൾ വലിയ ഗതാഗതപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കാലവർഷം ശക്തിപ്രാപിച്ചാൽ, മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ഭീഷണികൾ ഉണ്ടായേക്കാം. കുപ്പം പുഴയിൽ പുതിയ പാലത്തിന്റെ നിർമാണ പ്രവൃത്തിയും നടന്നുവരുന്നു. പുഴയിൽ മണ്ണിട്ട് നിറച്ചാണ് പ്രവൃത്തി നടത്തുന്നത്. മഴയ്ക്കു മുന്നേ പാലംപണി പൂർത്തിയാക്കി പുഴയിലെ മണ്ണ് നീക്കംചെയ്തില്ലെങ്കിൽ കഴിഞ്ഞവർഷം ഉണ്ടായതുപോലുള്ള പ്രശ്നങ്ങൾക്കും സാധ്യതയുള്ളതായി നാട്ടുകാർ പറയുന്നു. പൊടിശല്യം അതിരൂക്ഷം ദേശീയപാതാ നിർമാണപ്രവൃത്തി നടക്കുന്ന കുപ്പത്തും പരിസരത്തും പൊടിശല്യം അതിരൂക്ഷമായി. വീടുകളിലേക്കും വ്യാപാരസ്ഥാപനങ്ങളിലേക്കുമെല്ലാം പൊടി അടിച്ചുകയറുകയാണ്. റോഡരികിലുള്ള വീട്ടുകാർക്ക് ജനലുകളും വാതിലുകളും തുറക്കാനാകാത്ത സ്ഥിതിയാണ്. വേനൽച്ചൂടിനൊപ്പം പൊടിശല്യം കൂടി ആയതോടെ ജനം വളരെയേറെ ബുദ്ധിമുട്ടിലാണ്. Published: 23 Apr 2026, 03:56 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
