അങ്ങാടിപ്പുറം : ഒരേ ഹൃദയവും ഒരേ ആത്മാവുമായി സമൂഹത്തെ വളർത്തുന്നവരാണ് വൈദികരെന്ന് താമരശ്ശേരി രൂപതാ ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. ഫാ. ബിജു ചെന്നിക്കര, ഫാ. ജോസുകുട്ടി കാലായിൽ എന്നിവരുടെ പൗരോഹിത്യ രജതജൂബിലി ആഘോഷം പാലൂർകോട്ട സെയ്ന്റ് മേരീസ് പള്ളി അങ്കണത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. To advertise here, പൗരോഹിത്യം ദൈവത്തിന്റെ കരസ്പർശമാണ്. ത്യാഗത്തിന്റെ വഴിയാണ്. ദൈവത്തോടുള്ള സ്‌നേഹമാണ് പൗരോഹിത്യത്തോടുള്ള സ്‌നേഹമായി സമൂഹത്തിൽ മാറുന്നത്- ബിഷപ് പറഞ്ഞു. സമ്മേളനത്തിൽ പരിയാപുരം ഫൊറോന വികാരി ഫാ. ജോർജ് കളപ്പുരക്കൽ അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ ഫൊറോന വികാരി ഫാ. ആന്റണി കാരിക്കുന്നേൽ, ഫാ. സണ്ണി മുകളേപ്പറമ്പിൽ, വികാരി ഫാ. സെബാസ്റ്റ്യൻ പനമറ്റംപറമ്പിൽ, പാരിഷ് സെക്രട്ടറി ജോസുകുട്ടി കൊച്ചീത്ര, ജോസഫ്കുട്ടി കൂത്രപ്പള്ളി, ഫ്രാൻസിസ് നന്നാകുഴി, ബേബി കരിയംപള്ളി, തോമസ് മാമ്പൂത്ര, മിനി വട്ടക്കളം, അജിത്ത് പുള്ളോലിക്കൽ, അമല വട്ടക്കുടി എന്നിവർ പ്രസംഗിച്ചു. മദർ സുപ്പീരിയർ ഷീബ ചേറു, ലിനു പച്ചിലമാക്കൾ, അഞ്ജു നന്നാകുഴി, ഓമന മുളവന, ഹണി കൊച്ചീത്ര, ഡെന്നിസ് കൂത്രപ്പള്ളി, എലിസബത്ത് ചെന്നിക്കര എന്നിവർ ഉപഹാരങ്ങൾ കൈമാറി. ഫാ. ബിജു ചെന്നിക്കര, ഫാ. ജോസുകുട്ടി കാലായിൽ എന്നിവർ മറുപടിപ്രസംഗം നടത്തി. വിവിധ കലാപരിപാടികളും അരങ്ങേറി. സ്‌നേഹവിരുന്നോടെയാണ് പരിപാടികൾ സമാപിച്ചത്.

ദൈവത്തിന്റെ കരസ്പർശമാണ് പൗരോഹിത്യം- ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ
M
MathrubhumiSource Link
22 days ago