ദോഫാർ തീരത്ത് ചെറുചെമ്മീനുകൾ ചത്തു പൊങ്ങുന്നു: കാലാവസ്ഥാ വ്യതിയാനം മൂലമെന്ന് മന്ത്രാലയം

ദോഫാർ തീരത്ത് ചെറുചെമ്മീനുകൾ ചത്തു പൊങ്ങുന്നു: കാലാവസ്ഥാ വ്യതിയാനം മൂലമെന്ന് മന്ത്രാലയം

സലാല: ഒമാനിലെ ദോഫാർ ഗവർണറേറ്റിലെ ചില തീരപ്രദേശങ്ങളിൽ ഈയിടെ വലിയ അളവിൽ ചെറുചെമ്മീനുകൾ ചത്തുപൊങ്ങിയതായി ശ്രദ്ധയിൽപ്പെട്ടതായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു. സ്വാഭാവിക കാലാവസ്ഥാ വ്യതിയാനങ്ങളാണ് ഇതിന് കാരണമെന്ന് കരുതപ്പെടുന്നു. സമുദ്രജലത്തിലെ താപനിലയിലുണ്ടാകുന്ന മാറ്റവും ശക്തമായ സമുദ്ര പ്രവാഹങ്ങളും ഈ ജീവികളെ ആഴം കുറഞ്ഞ വെള്ളത്തിലേക്കോ തീരത്തേക്കോ എത്തിക്കുന്നതിലൂടെയാണ് ഇത് സംഭവിക്കുന്നത്. അവിടെയുള്ള പരിസ്ഥിതിയുമായി പൊരുത്തപ്പെടാൻ അവയ്ക്ക് കഴിയാറില്ല. To advertise here, ഫീൽഡ് പരിശോധനകൾക്ക് ശേഷം, മലിനീകരണത്തിന്റെ യാതൊരു സൂചനകളും കണ്ടെത്തിയിട്ടില്ല. കൂടാതെ മറ്റ് മത്സ്യങ്ങളോ കടൽ ജീവികളോ ഇത്തരത്തിൽ ചത്തുപൊങ്ങിയതായും റിപ്പോർട്ടുകളില്ല. ഈ സാഹചര്യത്തിൽ, ഇത്തരം ചെമ്മീനുകൾ ഭക്ഷിക്കരുതെന്ന് മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. Content Highlights: Large quantities of shrimp washed ashore in Dhofar, Oman., Ministry attributes the event to natural climate and ocean current fluctuations., Field tests confirm no pollution or impact on other marine life., Official health advisory issued: Do not consume the affected shrimp. Published: 22 Apr 2026, 10:09 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദോഫാർ തീരത്ത് ചെറുചെമ്മീനുകൾ ചത്തു പൊങ്ങുന്നു: കാലാവസ്ഥാ വ്… | Boolokam